/sathyam/media/media_files/2rHgKCZ9gvsC0zufEgHP.jpg)
തൊടുപുഴ : വ്യാപാര മാന്ദ്യവും പലിശ അടക്കുവാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തിൽ ഒന്ന് കയറി പരിശോധിച്ചുപിഴയിട്ട കടയിൽ കയറി വീണ്ടും പരിശോധിച്ച് ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് തൊടുപുഴ മർച്ചന്റെ അസോസിയേഷൻ.
ഒരു ബൾബ് കൂടുതൽ ഇട്ടു എന്നുള്ള നിസ്സാരകാരണങ്ങൾ പറഞ്ഞ് വലിയ പിഴ ഈടാക്കുന്ന കെ.എസ്.ഇ.ബി യുടെ ഇത്തരം നിലപാടുകൾക്കെതിരെ ശക്തമായി പ്രതിഷേധിക്കാൻ ഇന്ന് കൂടിയ മർച്ചന്റ് അസോസിയേഷൻ അടിയന്തര സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ഇനിയും ഇതുപോലുള്ള വ്യാപാര ദ്രോഹ നടപടികൾ തുടർന്നാൽ കെ.എസ്.ഇ.ബി ഓഫീസ് ഉപരോധം പോലെയുള്ള സമരനടപടികളുമായി മുന്നോട്ടുപോകുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു.
പ്രസിഡൻ്റ് രാജു തരണിയിലിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി സി.കെ നവാസ്, ട്രഷറർ അനിൽകുമാർ, വർക്കിംഗ് പ്രസിഡണ്ട് സാലി എസ് മുഹമ്മദ് വൈസ് പ്രസിഡൻ്റ്മാരായ നാസർ സൈര, ഷരീഫ് സർഗം, ശിവദാസ്, ജോസ് കളരിക്കൽ, ഷിയാസ് എം എച്ച്, ലിജോൺ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു