/sathyam/media/media_files/2025/04/21/francis-marpappa-1-744351.jpg)
തൊടുപുഴ : ആഗോള കത്തോലിക്കാ സഭയുടെ ഇടയൻ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ തൊടുപുഴ മർച്ചന്റെ അസോസിയേഷൻ ഇന്ന് ചേർന്ന അടിയന്തര സെക്രട്ടറിയേറ്റ് യോഗം അനുശോചനം അറിയിച്ചു ലളിതമായ ജീവിതം കൊണ്ടും ശക്തമായ നിലപാട് കൊണ്ടും ലോകത്തിൻ്റെ ആകെ ശ്രദ്ധ പിടിച്ചുപറ്റിയ നേതാവായിരുന്നു മാർപാപ്പ.
കാലാവസ്ഥാ വ്യതിയാനം ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം യുദ്ധങ്ങൾ വംശിയ ആക്രമണങ്ങൾ തുടങ്ങിയ മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേർന്നും കൂടാതെ ലോകസമാധാനത്തിനു വേണ്ടി പ്രയത്നിച്ച മഹത് വ്യക്തിയായിരുന്നു മാർപാപ്പ. അദ്ദേഹത്തിൻറെ വേർപാട് ക്രൈസ്തവർക്ക് മാത്രമല്ല ലോകത്തിനുതന്നെ നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്നും പ്രസിഡൻറ് രാജു തരണയിൽ അഭിപ്രായപ്പെട്ടു.
പ്രസിഡൻറ് രാജു രാജു തരണി യിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി സി .കെ നവാസ്, ട്രഷറർ അനിൽകുമാർ വർക്കിംഗ് പ്രസിഡൻ്റ് സാലി എസ് മുഹമ്മദ് വൈസ് പ്രസിഡൻ്റ് മാരായ നാസർ സൈര,ഷരീഫ് സർഗം, ശിവദാസ്, ജോസ് കളരിക്കൽ ഷിയാസ് എം എച്ച് , ലിജോൺസ് സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.