ജി എസ് ടി 28% കുറയ്ക്കുന്നത് കോർപ്പറേറ്റുകൾക്ക് വേണ്ടി മാത്രം മർച്ചന്റ്സ് അസോസിയേഷൻ

New Update
eaf065b6-187e-466e-b3f5-9e3632020292

തൊടുപുഴ: ചെറുകിട വ്യാപാര മേഖല പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ സമയത്ത് 28% GST ഉള്ള ഉൽപ്പന്നങ്ങളുടെ ജി എസ് ടി കുറയ്ക്കും എന്ന പ്രസ്താവന വൻകിട കോർപ്പറേറ്റുകൾക്ക് മാത്രമേ ഗുണം ചെയ്യുകയുള്ളൂ എന്ന് തൊടുപുഴ മെർച്ചൻസ്  അസോസിയേഷന്റെ  ഇന്നലെ ചേർന്ന സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. സാധാരണക്കാർ വാങ്ങുന്ന കൂടുതൽ ഉൽപന്നങ്ങളും 5% GST യാണ് വാങ്ങുന്നത്. ഇതുതന്നെ വാങ്ങൽ  ശേഷി കുറഞ്ഞ സാധാരണക്കാർക്ക് താങ്ങുവാൻ പറ്റുന്നില്ല.

Advertisment


 ഇതുമൂലം ചെറുകിട വ്യാപാര മേഖല വൻ തകർച്ചയിലേക്ക് ആണ് പോകുന്നത്. ചെറുകിട വ്യാപാര മേഖല തകർന്നാൽ രാജ്യത്തിന്റെ നിലനില്പ്പ് തന്നെ അപകടത്തിൽ ആകുമെന്നും അസോസിയേഷൻ വിലയിരുത്തി.കാറുകളുടെ 28% ജി എസ് ടി കുറച്ചത് മൂലം പൊതുജനങ്ങൾക്ക് പ്രയോജനം ലഭിക്കുന്നില്ല കാരണം എല്ലാ കമ്പനികളും വൻകിട കാറുകൾക്ക് വിലവർധനവ് പ്രഖ്യാപിച്ചിരിക്കുകയാണ്.

അതുമൂലം ജിഎസ്ടി കുറച്ചു കൊണ്ടുള്ള പ്രയോജനം സാധാരണക്കാർക്ക് കിട്ടുന്നില്ല അതുകൊണ്ട് 5% ജി എസ് ടി ഉള്ള സാധാരണക്കാർ വാങ്ങുന്ന ഉൽപ്പന്നങ്ങളുടെ വിലയിൽ ജി എസ് ടി കുറയ്ക്കണമെന്നും, കൂടാതെ ജി എസ് ടി മൂലമുള്ള അപാകത പരിഹരിക്കുക, വ്യാപാര മേഖലയെ  സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുക, കാർഷിക ഉത്പന്നങ്ങൾ ആയുള്ള കൊപ്ര പോലെയുള്ള ഉൽപ്പന്നങ്ങളുടെ ജി എസ് ടി കുറയ്ക്കുക, ഇങ്ങനെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര ധനകാര്യ മന്ത്രിക്ക് നിവേദനം നൽകുവാൻ തീരുമാനിച്ചു.

ഇന്ന്  രാജു തരണിയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന സർക്കാരിനോടും കേന്ദ്രസർക്കാരിനോടും അഭ്യർത്ഥിച്ചു. പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സി. കെ. നവാസ്, ട്രഷറർ അനിൽ പീടികപറമ്പിൽ, വർക്കിംഗ് പ്രസിഡന്റ് സാലി എസ്. മുഹമ്മദ്, വൈസ് പ്രസിഡന്റുമാരായ നാസർ സൈറ, ശരീഫ് സർഗം, ജോസ് തോമസ് കളരിക്കൽ, കെ. പി. ശിവദാസ്, സെക്രട്ടറിമാരായ ഷിയാസ് എം.എച്ച്, ജഗൻ ജോർജ്, ഗോപു ഗോപൻ, ലിജോൺസ് ഹിന്ദുസ്ഥാൻ എന്നിവർ പങ്കെടുത്തു

Advertisment