/sathyam/media/media_files/2025/09/28/milma-budget-2025-09-28-13-37-17.jpeg)
കൊച്ചി : മില്‍മ എറണാകുളം മേഖലാ യൂണിയന്‍റെ 39-ാം മത് വാര്‍ഷിക പൊതുയോഗം പെരുമ്പാവൂര്‍ ടൗണ്‍ ഹാളില്‍ നടന്നു. 1163 കോടിരൂപ വിറ്റുവരവും,ഒമ്പത് കോടിരൂപ അറ്റലാഭവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് പൊതുയോഗം അംഗീകരിച്ചു.
എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലെ എറണാകുളം മേഖലാ യൂണിയന്‍റെ അംഗങ്ങളായ ആയിരത്തോളം വരുന്ന പ്രാഥമിക ക്ഷീര സഹരണസംഘം പ്രസിഡന്‍റുമാര്‍ പങ്കെടുത്ത വാര്‍ഷിക പൊതുയോഗത്തില്‍ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ സി.എന്‍.വത്സലന്‍ പിള്ള അദ്ധ്യക്ഷത വഹിച്ചു.
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ അടുത്ത അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന രൂപരേഖ വാര്‍ഷിക പൊതുയോഗത്തില്‍ അവതരിപ്പിച്ചു. സംഭരണ-സംസ്കരണ-വിപണന രംഗത്ത് ഈ സാമ്പത്തിക വര്‍ഷം പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കാന്‍ തീരുമാനമെടുത്ത മേഖല യൂണിയന്‍, നാലു ജില്ലകളിലെ ഡയറി പ്ലാന്‍റുകളുടെ വികസനത്തിനായി 60 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. സംഭരണ മേഖലയെ ശക്തിപ്പെടത്തുന്നതിന് 10.15 കോടി രൂപയും, സെയില്‍സ് പ്രൊമോഷന് 17 കോടിരൂപയും വക കൊള്ളിച്ചു.
പൊതുയോഗത്തില്‍ വച്ച് മികച്ച പുരസ്ക്കാരങ്ങള്‍ നേടിയ ക്ഷീരസംഘങ്ങള്‍, കര്‍ഷകര്‍, സ്ഥാപനങ്ങള്‍, ഏജന്‍റുമാര്‍ എന്നിവരെ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ സി.എന്‍.വത്സലന്‍പിള്ള ആദരിച്ചു.