4.15 കോടി അധിക പാല്‍വില പ്രഖ്യാപിച്ച് മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍

New Update
milma
തിരുവനന്തപുരം:മില്‍മ തിരുവനന്തപുരം മേഖലാ യൂണിയനിലെ ക്ഷീരകര്‍ഷകര്‍ക്കും അംഗസംഘങ്ങള്‍ക്കും പുതുവത്സര സമ്മാനമായി 4.15 കോടി രൂപ അധിക പാല്‍വിലയായി നല്‍കുന്നതിന് മേഖല യൂണിയന്‍ ഭരണസമിതി തീരുമാനിച്ചതായി ചെയര്‍മാന്‍ മണി വിശ്വനാഥ് അറിയിച്ചു.

തിരുവനന്തപുരം മേഖലാ യൂണിയനിലെ അംഗസംഘങ്ങള്‍ 2025 ഒക്ടോബറില്‍ നല്‍കിയ പാലളവിന് ആനുപാതികമായി ലിറ്റര്‍ ഒന്നിന് അഞ്ച് രൂപ വീതമാണ് അധിക പാല്‍വിലയായി നല്‍കുന്നത്. ഇതില്‍ മൂന്ന് രൂപ കര്‍ഷകര്‍ക്കും ഒരു രൂപ ബന്ധപ്പെട്ട അംഗസംഘത്തിനും ലഭിക്കും. ഒരു രൂപ വീതം മേഖലാ യൂണിയനില്‍ സംഘത്തിന്‍റെ അധിക ഓഹരിനിക്ഷേപമായി സ്വീകരിക്കുന്നതാണെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

അര്‍ഹമായ തുക 2025 ഡിസംബര്‍ മാസത്തെ മൂന്നാമത്തെ പാല്‍വില ബില്ലിനോടൊപ്പം സംഘങ്ങള്‍ക്ക് നല്‍കും. കാലിത്തീറ്റ ചാക്കൊന്നിന് ഇതുവരെ നല്‍കി വന്നിരുന്ന 100 രൂപ സബ്സിഡി 2026 ജനുവരിയിലും തുടരുന്നതാണെന്നും ചെയര്‍മാന്‍ അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിലെ ക്ഷീരകര്‍ഷര്‍ക്കാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുക.
Advertisment
Advertisment