ഒന്നാം ക്ലാസിലേക്കെത്തിയ 15 സ്‌കൂളുകളിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്കി മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍

New Update
milma syudy met

ആലപ്പുഴ: പ്രവേശനോത്സവ ദിവസം ഒന്നാം ക്ലാസിലേക്കെത്തിയ 15 സ്‌കൂളുകളിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്കി മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ (ടിആര്‍സിഎംപിയു). മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍റെ ജില്ലാതല പഠനോപകരണ വിതരണോദ്ഘാടനം കീരിക്കാട് ഗവ. എല്‍ പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ടിആര്‍സിഎംപിയു ചെയര്‍മാന്‍ മണി വിശ്വനാഥ് നിര്‍വഹിച്ചു.

സ്‌കൂള്‍ ബാഗ്, റെയിന്‍കോട്ട്, നോട്ടുബുക്കുകള്‍, പെന്‍സില്‍ ബോക്‌സ് എന്നിവയ്‌ക്കൊപ്പം മില്‍മയുടെ പേടയും കുട്ടികള്‍ക്കായി ടിആര്‍സിഎംപിയു ഒരുക്കി.

പത്തിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  എല്‍. ഉഷ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കീരിക്കാട് ഗവ.എല്‍ പി എസിലെ സ്‌കൂള്‍ മാനേജ്‌മെന്‍റ്   കമ്മിറ്റി (എസ്എംസി) ചെയര്‍മാന്‍ പ്രകാശ് പാനക്കാരന്‍ അധ്യക്ഷനായ ചടങ്ങില്‍ അധ്യാപകന്‍ മുഹമ്മദ് മന്‍സൂര്‍ സ്വാഗതം ആശംസിച്ചു.

ആലപ്പുഴ ജില്ലാപഞ്ചായത്തംഗം കെ. ജി സന്തോഷ് ചടങ്ങില്‍ പങ്കെടുത്തു. പത്തിയൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റ്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനിത രാജേന്ദ്രന്‍, വാര്‍ഡംഗം ലീല ഗോകുല്‍, ആലപ്പുഴ മില്‍മ യൂണിറ്റ് ഹെഡ് ജീവന്‍ .ഡി, കീരിക്കാട് ഗവ.എല്‍ പി എസ് മുന്‍ ഹെഡ്മിസ്ട്രസ് ഡി. ആര്‍ പ്രിയ, മുന്‍ എസ്എംസി ചെയര്‍മാന്‍ യു. നാസറുദ്ദീന്‍, എസ്എംസി വൈസ് ചെയര്‍മാന്‍ മനോജ് എന്നിവര്‍ ആശംസ അറിയിച്ചു.

ജില്ലയിലെ മറ്റ് സ്‌കൂളുകളില്‍ ടിആര്‍സിഎംപിയു ബോര്‍ഡ് അംഗങ്ങളായ ടി. കെ പ്രതുല ചന്ദ്രന്‍, ആയാപ്പറമ്പില്‍ രാമചന്ദ്രന്‍ എന്നിവര്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

Advertisment