പ്രവാസി ഗ്രന്ഥകാരനും മാധ്യമ പ്രവര്‍ത്തകനും മീഡിയ പ്ലസ് സിഇഒ യുമായ ഡോ. അമാനുല്ല വടക്കാങ്ങരയെ മന്ത്രി ജി.ആര്‍.അനില്‍ ആദരിച്ചു

New Update
aadharav

തിരുവനന്തപുരം . ഖത്തറിലെ പ്രവാസി ഗ്രന്ഥകാരനും മാധ്യമ പ്രവര്‍ത്തകനും  മീഡിയ പ്ലസ് സിഇഒ യുമായ  ഡോ. അമാനുല്ല വടക്കാങ്ങരയെ കേരള ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി  ജി ആര്‍ അനില്‍ ആദരിച്ചു.

Advertisment

ലോക പുസ്തക ദിനത്തോടനുബന്ധിച്ച് ഇന്‍ഡോ ഖത്തര്‍ ഫ്രണ്ട്ഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ അജന്തയില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് 92 പുസ്തകങ്ങള്‍ രചിച്ച് പ്രവാസ ലോകത്തെ ശ്രദ്ധേയ സാന്നിധ്യമായ ഡോ. അമാനുല്ല വടക്കാങ്ങരയെ മന്ത്രി ആദരിച്ചത്. തന്റെ മോട്ടിവേഷണല്‍ പരമ്പരയായ വിജയമന്ത്രങ്ങളുടെ ഒരു സെറ്റ് ചടങ്ങില്‍ അമാനുല്ല മന്ത്രിക്ക് സമ്മാനിച്ചു.  


വായനയിലൂടെ മാത്രമേ നല്ല മനുഷ്യനാകാന്‍ കഴിയൂവെന്നും  അവന്റെ കഴിവുകള്‍ ഉപയോഗിക്കുന്നത് അവിടെയാണെന്നും ചടങ്ങില്‍ സംസാരിക്കവേ  മന്ത്രി  പറഞ്ഞു.

മുന്‍ എം.പി. എന്‍ പീതാംബരക്കുറുപ്പ്  അധ്യക്ഷത വഹിച്ചു. ഇന്തോ അറബ്  ഫ്രണ്ട്ഷിപ്പ് സെന്റര്‍ സെക്രട്ടറി ജനറല്‍ കലാപ്രേമി  ബഷീര്‍ ബാബു,  ഗായകന്‍ കോഴിക്കോട് കരീം,  സെക്രട്ടറി ബാബു,  കേരള പ്രവാസി ജില്ലാ സെക്രട്ടറി മുഹമ്മദ് മാഹീന്‍ തുടങ്ങിയവര്‍  സംസാരിച്ചു .   ആസിഫ് മുഹമ്മദ് സ്വാഗതവും പ്രദീപ് മധു നന്ദിയും പറഞ്ഞു.

Advertisment