/sathyam/media/media_files/2025/08/17/29a9f41b-8551-4324-a0fc-dbc8131fa3e8-2025-08-17-21-48-23.jpg)
കടുത്തുരുത്തി: പൊതു സമൂഹത്തിനും നാടിനും സഹായം നല്‍കുവാന്‍ ചെറുപ്പം മുതല്‍ കാണിച്ച ഉത്സാഹം കാലവും ചരിത്രവുമുള്ള കാലത്തോളം വന്ദനയെ ഈ നാട് ഓര്‍ക്കുമെന്ന് മന്ത്രി വി.എന്‍. വാസവന്‍.
അകാലത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഏക മകള്‍ ഡോ. വന്ദനയുടെ ആഗ്രഹങ്ങള്‍ സഫലി കരിക്കുന്നതിനായി മതാപിതാക്കളായ കെ.ജി. മോഹന്‍ദാസും ടി. വസന്തകുമാരിയും കല്ലറ മധുര വേലി പ്ലാമൂട് ജങ്ഷനു സമീപം ആരംഭിച്ച ആശുപത്രി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഡോ. വന്ദന ചാരിറ്റബിള്‍ ട്രസ്റ്റ് സുമനസുകളുടെ സഹായത്താല്‍ നിര്‍മ്മിക്കാന്‍ പോകുന്ന ആധുനിക ആശുപത്രിക്കു സര്‍ക്കാര്‍ എല്ലാ സഹായങ്ങളും നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
ആശുപത്രിയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ഫാര്‍മസിയുടെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എന്‍. പ്രിയയും ഡി.ഡി.ആര്‍.സി. ലാബ് ഐ.എം.എ. ജില്ലാ ചെയര്‍മാന്‍ ഡോ. ആര്‍.പി. രന്‍ജിനും നിര്‍വഹിച്ചു.
ചടങ്ങില്‍ മോന്‍സ് ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എന്‍. ബി. സ്മിത, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍ കാല, റബര്‍ ബോര്‍ഡ് അംഗം എന്‍. ഹരി, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ പി.വി. സുനില്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി.ജി ഷാജിമോന്‍, പഞ്ചായത്ത് അംഗങ്ങളായ സി.എന്‍. മനോഹരന്‍, സുകുമാരി ഐഷ, തലയോലപ്പറമ്പ് മെഡിസിറ്റി ആശുപത്രി സൂപ്രണ്ട് ഫിറോഷ് മാവുങ്കല്‍, മോഹന്‍ ഡി ബാബു , സുനു ജോര്‍ജ്, ഡോ. ലക്ഷ്മി പ്രിയ എന്നിവര്‍ പ്രസംഗിച്ചു.