/sathyam/media/media_files/2025/02/18/5g2DEX2AAKgSO8pbYoeP.jpg)
തിരുവനന്തപുരം : നിലവിലെ സംഘടനയുടെ നേതാക്കന്മാരും പ്രവർത്തകരും പെൻഷൻ സംഘടന പ്രവർത്തകരെയും പങ്കെടുപ്പിച്ചു കൊണ്ട് രാഷ്ട്രീയ ഭേദമന്യേ ദേവസ്വം ബോർഡ് പെൻഷനേഴ്സ് കോൺഫെഡറേഷൻ നടത്തുന്ന കൂട്ടായ്മ “ദേവസ്വം സ്നേഹ സംഗമം'' ഫെബ്രുവരി 19 ന് നന്തൻകോട് സുമംഗലി ആഡിറ്റോറിയത്തിൽ നടക്കുന്നു.
യോഗത്തിൽ സരസ്വതി സമ്മാൻ പുരസ്കാര ജേതാവ് കവി പ്രഭാവർമ്മ, ബോർഡിലെ സാംസ്കാരിക പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്ന ഒ.എൻ.വി അവാർഡ് ജേതാവ് കവി മധുസൂദനൻ നായർ എന്നിവരെയും മുൻ കാല ബോർഡ് അധികാ രികളെയും ആദരിക്കുന്നു.
ദേവസ്വം സ്നേഹ സംഗമം ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ ഉത്ഘാടനം നിർവ്വഹിക്കും. ബഹു. മുൻ ദേവസ്വം സംഘടന നേതാവും പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രിയുമായ വി. ശിവൻകുട്ടി, മുൻ ദേവസ്വം മന്ത്രിയും രജിസ്ട്രേഷൻ തുറമുഖം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപള്ളി, മുൻ ദേവസ്വം വകുപ്പ് മന്ത്രിയും ദേവസ്വം സംഘടന നേതാവുമായിരുന്ന കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, അഡ്വ.വി.കെ.പ്രശാന്ത് എം.എൽ.എ തുടങ്ങി നിരവധി പ്രശസ്തർ സ്നേഹ സംഗമത്തിൽ പങ്കെടുക്കുന്നതാണ്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന അവസരത്തിൽ നടത്തുന്ന ഈ കൂട്ടായ്മയിൽകഴിഞ്ഞ കാലങ്ങളിൽ ബോർഡിനെ നയിച്ച ബഹുമാന്യരായ പ്രസിഡന്റ്മാർ, മെമ്പർമാർ, വിരമിച്ച ഉദ്യോഗസ്ഥരായ കമ്മിഷണർമാർ, ചീഫ് എഞ്ചിനിയർമാർ, സെക്രട്ടറിമാർ, പി.ആർ.ഒ -മാർ മറ്റു ഉദ്യോഗസ്ഥർ, ജീവനക്കാർ, എന്നിവരെയെല്ലാം പങ്കെടുപ്പിക്കുന്ന സ്നേഹ സംഗമത്തിന് കോൺഫെഡറേഷൻ ചെയർമാൻ ആർ.ഷാജിശർമ, വൈസ് ചെയർമാൻ ടി.ചന്ദ്രൻ സ്വാഗത സംഘം ജനറൽ കൺവീനർ ആനയറ ചന്ദ്രൻ, ജോയിന്റ് കൺവീനർകെ.മുരളീധരൻ നായർ എന്നിവർ നേതൃത്വം നൽകുന്നു.