/sathyam/media/media_files/2025/09/18/43ae6421-e92f-4cfb-bde0-f8aa2a645cc0-2025-09-18-14-30-11.jpg)
കുറവിലങ്ങാട്: കേരളത്തിലെ മികവുറ്റ കോളജുകൾക്കായി
ഉന്നതവിദ്യാഭ്യാസവകുപ്പ് ഏർപ്പെടുത്തിയിരിക്കുന്ന മിനിസ്റ്റേഴ്സ് എക്സലൻസ് അവാർഡ് കുറവിലങ്ങാട് ദേവമാതാ കോളേജിന് ലഭിച്ചു. നാക് അക്രിഡിറ്റേഷനിൽ 3.67 ഗ്രേഡ് പോയിന്റോടെ പരമോന്നത ബഹുമതിയായ എ പ്ലസ് പ്ലസ് അംഗീകാരം ദേവമാതാ നേടിയിരുന്നു. കോട്ടയം ജില്ലയിലെ കലാലയങ്ങളിൽ ദേവമാതാ ഒന്നാം സ്ഥാനത്താണ്. എൻ ഐആർഎഫ്, കെ ഐ ആർ എഫ് റാങ്കിങ്ങുകളിലും ഈ കലാലയം മികച്ച നേട്ടമാണ് കൈവരിച്ചത്.
കോളേജിന്റെ അക്കാദമിക നിലവാരം, പാഠ്യേതര പ്രവർത്തനങ്ങൾ, സാമൂഹിക സേവനങ്ങൾ, സാംസ്കാരികവും ബൗദ്ധികവുമായ സംഭാവനകൾ എന്നിവ ഉൾപ്പെടെ സമഗ്രമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ യുജിസി ദേവമാതാ കോളേജിന് ഓട്ടോണമസ് പദവി നൽകിയിരുന്നു. എക്സലൻസ് അവാർഡ് ദേവമാതാ കോളേജ് വൈസ് പ്രിൻസിപ്പൽ റവ ഫാ. ഡിനോയ് മാത്യു കവളമ്മാക്കൽ, ബർസാർ റവ ഫാ. ജോസഫ് മണിയൻചിറ, നാക് കോഡിനേറ്റർ ഡോ. സജി അഗസ്റ്റിൻ എന്നിവർ ചേർന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിൽ നിന്നും ഏറ്റുവാങ്ങി.