/sathyam/media/media_files/2025/08/05/20250804_105621-2025-08-05-19-19-21.jpg)
പാലക്കാട്: വ്യത്യസ്ത പ്രായത്തിലുള്ള വനിതകൾക്കായി പിഡ്ലൈറ്റ് ഇൻഡസ്ട്രിസ്
സഹകരണത്തോടെ,ഡയമണ്ട് ഫാഷൻസ് ഒരു വർഷം ദൈർഘ്യമുള്ള പരിശീലനപരിപാടികളുടെയും പുതിയ കേന്ദ്രത്തിന്റെയും ഉദ്ഘാടനം നടത്തി. ആലത്തൂർ പുതിയ ബസ് സ്റ്റാൻഡിന് എതിർവശം ആരംഭിച്ച ഡയമണ്ട് ഫാഷൻസിന്റെ പുതിയ പരിശീലന കേന്ദ്രം എംഎൽഎ കെ.ഡി.പ്രസേനൻ ഉദ്ഘാടനം ചെയ്തു.
ഫാഷൻ ഡിസൈനിങ്, ബ്യൂട്ടീഷ്യൻ കോഴ്സ്, മൊബൈൽ & സ്മാർട്ട് ഫോൺ ടെക്നോളജി, മെഹന്ദി ഡിസൈനിങ്, ഓർണമെന്റ്സ് മേക്കിങ് തുടങ്ങിയ തൊഴിൽ മേഖലയിൽ പരിശീലനം നൽകുന്ന ഡയമണ്ട് ഫാഷൻസ് എന്ന സ്ഥാപനം രണ്ടു പതിറ്റാണ്ടോളമായി ആലത്തൂരിൽ പ്രവർത്തിക്കുന്നു.
തൊഴിലധിഷ്ഠിത പഠന പരിശീലനം നൽകി വിവിധ സ്ഥാപനങ്ങളും പ്രൊഡക്ഷൻ യൂണിറ്റുകളും തുടങ്ങി സ്ഥിരവരുമാനം നേടാൻ വനിതകളെ പ്രാപ്തരാക്കുകയുണ്ടായി.വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള ഒരു മാസം നീണ്ടു നിൽക്കുന്ന വനിതാ സംരംഭകത്വ വികസന പരിപാടിക്ക് 40 പേർക്ക് അവസരം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us