"എം എൽ എയും ഭരണപക്ഷ സംവിധാനങ്ങളും കടലിന്റെ മക്കളെ വഞ്ചിക്കുന്ന നിലപാട് നിർത്തണം": റാഷിദ് പുതുപൊന്നാനി

New Update
ponnani jn n

പൊന്നാനി:    സർക്കാർ ഫിഷറീസ് - സമുദ്ര  ഹൈഡ്രോഗ്രാഫിക്ക് സർവ്വകലാശാല പൊന്നാനിയിൽ തുടങ്ങുന്നതിന് പകരം ചാവക്കാട്ടേക്ക് മാറ്റിയതിനെതിരെ  ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന്  യൂത്ത്കോൺഗ്രസ് - കെ എസ് യു സംഘടനകൾ.    ഇതിലൂടെ മലപ്പുറം ജില്ലയിലെ മത്സ്യത്തൊഴിലാളികളെയും വിദ്യാർത്ഥികളെയും പൂർണ്ണമായി അവഗണിക്കുന്ന   ഇടതു പക്ഷ എം എൽ എ യുടെയും  എൽ ഡി എഫ് സർക്കാരിന്റെ സംവിധാനങ്ങളെയും  പൊതുസമൂഹത്തിന് മുന്നിൽ  തുറന്നുക്കാട്ടുമെന്നും  ബന്ധപ്പെട്ടവർ  പറഞു.  

Advertisment

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മത്സ്യതൊഴിലാളി കുടുംബങ്ങളുളള മണ്ഡലമാണ്  പൊന്നാനി.  ഭാരത പുഴ, ബിയ്യം കായൽ,  കനോലി കനാൽ  തുടങ്ങിയ ജലാശയങ്ങൾ കൊണ്ട്  സമ്പന്നമാണെന്നതിനാൽ  അധ്യാപകർക്കും വിദ്യാർത്ഥികൾക്കും കടൽ - കായൽ പഠന രംഗങ്ങളിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഗവേഷകർക്കും അനുയോജ്യമായതാണ്  പൊന്നാനി.

അതേസമയം, നിലവിൽ  പൊന്നാനി നിയോജകമണ്ഡലത്തിൽ  സർക്കാർ കോളേജുകളോ, ഉപ- സർവ്വകലശാലകളോ, റീജിയണൽ സെൻ്ററുകളോ ഇല്ലതാനും.   പൊന്നാനിയിൽ 2022 ൽ താത്കാലികമായി ആരംഭിച്ച ഹൈഡ്രോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ട് ഏതാനും മാസങ്ങൾ മാത്രം പ്രവർത്തിച്ച ശേഷം  അടച്ചുപൂട്ടി.  പഠനത്തിന് ആവശ്യമായ ക്ലാസ്സ്‌ റൂമുകളോ, ആവിശ്യമായ പഠനോപകരണങ്ങൾ സജ്ജിക്കരിക്കാനോ  സജ്ജീകരിക്കാൻ  കേരളാ സർക്കാരിന്  സാധിച്ചില്ല.

മത്സ്യങ്ങളുടെയും മറ്റ് കടൽ ജീവ വസ്തുക്കളുടെ വളർച്ച, ജീവ നാശം, കടലിന്റെ മാറ്റം,ഘടന,ആഴം, തിരയുടെ ശക്തി, മണ്ണിന്റെ ഘടന,വേലിയിറക്ക-വേലിയേറ്റ സമയങ്ങളിലേ മാറ്റം, നീന്തൽ പരിശീലനം എന്നിവയെ കുറിച്ചുള്ള  ശാസ്ത്രീയമായ പഠനവും ഗവേഷണവും ഏർപ്പെടുത്താൻ   സർക്കാർ ഫിഷറീസ് സർവ്വകലാശാല അല്ലങ്കിൽ കോളേജ്  എന്നിവ  പൊന്നാനിയിൽ ആരംഭിക്കുന്നതിലൂടെ  കഴിയും. 

മൂന്ന് വർഷങ്ങൾ മുൻപ് ഹൈഡ്രോഗ്രാഫിക് മലബാർ മേഖല ഉന്നത ഉദ്യോഗസ്ഥ സംഘം പൊന്നാനിയിൽ എത്തി പഠനം നടത്തുകയും, പൊന്നാനി കടലോര പ്രദേശം അനുയോജ്യമാണെന്ന് കണ്ടെത്തുകയും ചെയ്തു.    കേരളത്തിൽ മറ്റെവിടെയും ഹൈഡ്രോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ട് ഇല്ല എന്നതും പൊന്നാനിയുടെ സാധ്യത വർധിപ്പിച്ചിരുന്നു.   അത്തരം സാഹചര്യങ്ങൾ നില നിൽക്കെ ആണ് പൊന്നാനിയിലെ  ജനതയെ വഞ്ചിച്ചു കൊണ്ട് പദ്ധതി ഗുരുവായൂരിലേക്ക് വക മാറ്റിയത്.

"മിസ്റ്റർ എം എൽ എ, കപ്പൽ ശാലയല്ല പൊന്നാനിക്ക് വേണ്ടത്, സർവ്വകലാശാലയാണ്"  എന്ന മുദ്രാവാക്യം മുഴക്കിയായിരിക്കും  പ്രതിഷേധ പരിപാടികൾ എന്ന്  കെ.എസ്.യു മലപ്പുറം ജില്ലാ കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ട്  റാഷിദ് പുതുപൊന്നാനി  പറഞ്ഞു.

Advertisment