ആധുനിക സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി രജിസ്ട്രേഷൻ വകുപ്പിന്റെ സേവനങ്ങൾ സുതാര്യമാക്കി: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

New Update
kadannapalli

കോട്ടയം:  ആധുനിക സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി രജിസ്ട്രേഷൻ വകുപ്പിന്റെ സേവനങ്ങൾ സുതാര്യമാക്കിയതായി  രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. 

Advertisment

വാഴൂർ സബ് രജിസ്ട്രാർ ഓഫീസിന്റെ ഉദ്ഘാടനവും വാഴൂർ മിനി സിവിൽ സ്റ്റേഷൻ മന്ദിരത്തിന്റെ സമർപ്പണവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഓൺലൈൻ, ഇ-പേയ്മെൻറ് ,ഈ സ്റ്റാമ്പിങ് തുടങ്ങിയ സൗകര്യങ്ങളെല്ലാം രജിസ്ട്രേഷൻ വകുപ്പിൽ നടപ്പിലാക്കി കഴിഞ്ഞു.

വർഷങ്ങൾ പഴക്കമുള്ള രേഖകളുടെ സംരക്ഷണം ഉൾപ്പെടെ ലക്ഷ്യമിട്ടാണ് നൂറുവർഷത്തിലധികം പഴക്കമുള്ള ഓഫീസുകൾ പുതുക്കിപ്പണിയാൻ തീരുമാനിച്ചത്. ആധാരം എഴുത്തുകാരുടെ പ്രശ്നങ്ങൾ കൂടി കണക്കിലെടുത്തായിരിക്കും രജിസ്ട്രേഷൻ വകുപ്പിലെ പരിഷ്കരണങ്ങൾ എന്നും മന്ത്രി പറഞ്ഞു. 

വാഴൂർ മിനി സിവിൽ സ്‌റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അധ്യക്ഷത വഹിച്ചു.  പൊതുമരാമത്ത് കെട്ടടിവിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ പി. ശ്രീലേഖ റിപ്പോർട്ട് അവതരിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ,  വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് വെട്ടുവേലി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ഷാജി പാമ്പൂരി,  ലതാ ഷാജൻ തുടങ്ങിയവർ പങ്കെടുത്തു 

Advertisment