അമൃത ആശുപത്രിയിലെ ന്യൂറോ സയൻസസ് വിഭാഗം രജത ജൂബിലി ആഘോഷങ്ങൾ മോഹൻലാൽ ഉദ്ഘാടനം ചെയ്തു

New Update
amrtha hospotal mohanlal

കൊച്ചി: സേവനത്തിന്റെയും കാരുണ്യത്തിന്റെയും കർമ്മ ക്ഷേത്രമായി വിശ്വാസമാർജ്ജിച്ച കൊച്ചി അമൃത ആശുപത്രിയിലെ ന്യൂറോസയൻസസ് വിഭാഗത്തിൻ്റെ രജത ജൂബിലി വിവിധ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി ബ്രെയിൻ ഹെൽത്തിനും പ്രിവന്റീവ് ന്യൂറോളജി സേവനങ്ങൾക്കുമായുള്ള രാജ്യത്തെ ആദ്യത്തെ സെന്റർ ഫോർ ബ്രെയിൻ ഹെൽത്ത് ആൻഡ് പ്രിവന്റീവ് ന്യൂറോളജിയുടെയും ന്യൂറോ ഇമ്യൂണോളജി സെന്റർ ഓഫ് എക്സലൻസിന്റെയും  ഉദ്ഘാടനം പത്മ ഭൂഷൺ  ഭരത് മോഹൻലാൽ നിർവ്വഹിച്ചു.

Advertisment

ന്യൂറോളജി വിഭാഗം മേധാവി ഡോ ആനന്ദ് കുമാർ രചിച്ച "ചിരിയിൽ പൊതിഞ്ഞ നോവറിവുകൾ" എന്ന പുസ്തകത്തിൻ്റെ പ്രകാശനവും  സംവിധായകൻ ടി കെ രാജീവ് കുമാറിന് നൽകിക്കൊണ്ട് മോഹൻലാൽ നിർവഹിച്ചു.

ദുഃഖവും  ആശങ്കകളും നിസ്സഹായതയും നിറയുന്ന ലോകത്ത്  രോഗികളെ   സ്നേഹത്തോടെയും കാരുണ്യത്തോടെയും  ശുശൂഷിക്കുകയെന്നത്   തപസ്സുപോലെ  അനുഷ്ഠിക്കേണ്ട കർമ്മമാണെന്ന്  ജഗത്ഗുരു മാതാ അമൃതാനന്ദമയി ദേവി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

ധ്യാനാത്മകവും ശാന്തവുമായ സമീപനത്താൽ   ചികിത്സാരംഗത്ത് കൂടുതൽ സംഭാവനകൾ നൽകാൻ ഡോക്ടർമാർക്കും  മറ്റ് ആരോഗ്യപ്രവർത്തകർക്കും സാധിക്കട്ടെ  എന്ന് അമ്മ ആശംസിച്ചു .