മൊറയൂർ മണ്ഡലം കെഎസ്‌യു കൺവെൻഷൻ: ജഷീർ പള്ളിവയൽ ഉദ്ഘാടനം ചെയ്തു

New Update
b4540a12-2b5f-4d27-9e7b-a5a80d126d01

മൊറയൂർ: വാലഞ്ചേരി ജിജിഇസി ഹാളിൽ വെച്ച് നടന്ന മൊറയൂർ മണ്ഡലം കെഎസ്‌യു കൺവെൻഷൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയൽ ഉദ്ഘാടനം ചെയ്തു.

Advertisment

കെഎസ്‌യു മൊറയൂർ മണ്ഡലം പ്രസിഡന്റ് ഷാബിൽ പൂന്തല അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെഎസ്‌യുവിൽ അംഗത്വം എടുത്ത് കോൺഗ്രസ് പാർട്ടിയിലേക്ക് കടന്നുവന്ന ഡാനിഷ്, ആഷിഖ് ടി പി എന്നിവരെ ജഷീർ പള്ളിവയൽ ഷാൾ അണിയിച്ച് സ്വീകരിച്ചു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്‌ അജ്മൽ ആനത്താന്‍, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് മുജീബ് ആനക്കച്ചേരി,  കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറിമാരായ റിനോ കുര്യൻ, സിതാര ഉള്ളത്ത് ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ കെ കെ മുഹമ്മദ് റാഫി, ടി പി സലീം മാസ്റ്റർ, മാളിയേക്കൽ കുഞ്ഞു കെഎസ്‌യു മണ്ഡലം ഭാരവാഹികളായ റോഷൻ കെ, ആഷിക്ക് ചേങ്ങോടൻ, ഷാൻ പി കെ, മുബഷിർ മണ്ണിൽതൊടിക തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു

Advertisment