കോൽകളിയിൽ മൗണ്ട് സീനയുടെ ഹാട്രിക്ക് വിജയം രോഗബാധ മറികടന്ന് തിളക്കം പത്തിരിപ്പാലം മൗണ്ട് സീന പബ്ലിക് സ്കൂളിന്

New Update
191b903f-1bb2-4220-b58a-d32da19481f0

മരങ്ങാട്ടുപിള്ളി ∶ സഹോദയ സംസ്ഥാന കലോത്സവത്തിലെ കോൽകളി കോമൺ കാറ്റഗറിയിൽ പത്തിരിപ്പാലം മൗണ്ട് സീന പബ്ലിക് സ്കൂൾ വീണ്ടും കിരീടം സ്വന്തമാക്കി. തുടർച്ചയായി മൂന്നാം തവണയാണ് മൗണ്ട് സീന പബ്ലിക് സ്കൂൾ കോൽകളിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്.

Advertisment

12 അംഗങ്ങളടങ്ങിയ ടീമിൽ 2 വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം ബാധിച്ച് അസ്വസ്ഥരായിരുന്നിട്ടും പ്രകടനത്തിൽ മങ്ങലേൽപ്പിക്കാതെ അതുല്യമായ ആവേശത്തോടെയാണ് അവർ വേദിയെ കീഴടക്കിയത്. മനോഹരമായ ചുവടുകൾ, ഒത്തൊരുമയുള്ള താളം, സുനിശിതമായ പ്രകടനം എന്നിവയാണ് ടീമിന് വിജയം ഉറപ്പിച്ചത്.

മലപ്പുറം കോട്ടയ്ക്കൽ സ്വദേശിയായ ഹുസൈൻ റെഹ്മാനിയയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ച പരിശീലകൻ. കലാരംഗത്ത് തുടർച്ചയായ നേട്ടങ്ങൾ കൈവരിക്കുന്നതിലൂടെ മൗണ്ട് സീന പബ്ലിക് സ്കൂൾ സഹോദയ കലോത്സവ വേദിയിലെ തിളങ്ങുന്ന നക്ഷത്രമായി മാറിയിരിക്കുകയാണ്.

Advertisment