/sathyam/media/media_files/2025/01/29/mN7zzfzYWttxnpWjF5Jr.jpg)
തൊടുപുഴ: മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള രണ്ടാമത് സ്ക്കൂൾ ലെവൽ എം.പി കപ്പ് ടൂർണ്ണമെൻറ് ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിൽ നെഹ്റു യുവകേന്ദ്ര ഇടുക്കിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ സോക്കർ സ്ക്കൂളിൻറെ സഹകരണത്തോടെ വെങ്ങല്ലൂർ സോക്കർ സ്ക്കൂൾ ഗ്രൌണ്ടിൽ നടന്നു.
കല്ലാനിക്കൽ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ ,മുതലക്കുടം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിനെ പരാജയപ്പെടുത്തി. വിജയികൾക്ക് അഡ്വ.ഡീൻ കുര്യാക്കോസ് എം.പി ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു.
മുൻ സന്തോഷ് ട്രോഫിതാരം സെബാസ്റ്റ്യൻ നെറ്റ് മുഖ്യപ്രഭാഷണം നടത്തി. മുഖ്യ സ്പോൺസറായ ജയ്ക്കോ ജ്വല്ലറി മാനേജർ ഷൈജു എസ് സമാപന ആശംസകൾ അർപ്പിച്ചു. സോക്കർ സ്കൂൾ ഡയറക്ടർ പി.എ സലിം കുട്ടി സ്വാഗതം ആശംസിച്ചു. സ്പോർട്സ് ആയുർവേദ റിസർച്ച് സെൽ ഡോക്ടർ അനുപ്രിയ, ഡോക്ടർ അൻഷാമോൾ പി രാഹുൽ, എസ് .അഭിജിത്ത് എന്നിവർ സംസാരിച്ചു. അമൽ വി.ആർ യോഗത്തിന് നന്ദി അർപ്പിച്ചു.