മുൻമന്ത്രി എംപി ഗംഗാധരന്റെ ചരമവാർഷിക അനുസ്മരണം ഡിസിസി ജനറൽ സെക്രട്ടറി ടി കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു

New Update
59f18969-3d56-442a-a17e-afb581d4652a

പൊന്നാനി: മുൻ മന്ത്രി എംപി ഗംഗാധരന്റെ പതിനാലാം ചരമവാർഷിക അനുസ്മരണം ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി കുണ്ടുകടവ് ജംഗ്ഷനിൽ സംഘടിപ്പിച്ചു.

Advertisment

പൊന്നാനി നിയോജകമണ്ഡലത്തിൽ കുടിവെള്ള പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുകയും, പൊന്നാനിയിലെ വിവിധ വികസനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത പൊന്നാനിയിലെ ജനപ്രതിനിധിയായിരുന്നു എം പി ഗംഗാധരൻ. അധികകാലം പൊന്നാനിയിലെ ജനപ്രതിനിധിയായതും എംപി ഗംഗാധരനായിരുന്നു.ചമ്രവട്ടം പാലം നിർമ്മിക്കണമെന്നാവശ്യമുന്നയിച്ച് ആദ്യത്തെ പ്രവർത്തന ഉദ്ഘാടനം നടത്തിയതും, കേരള സർക്കാരിന് കീഴിൽ ശുദ്ധജലം വിതരണം ചെയ്യുന്നതിന് വേണ്ടി വാട്ടർ അതോറിറ്റി രൂപീകരിക്കപ്പെട്ടതും എംപി ഗംഗാധരന്റെ ഭരണകാലത്തായിരുന്നുവെന്നും അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡിസിസി ജനറൽ സെക്രട്ടറി ടികെ അഷ്റഫ് പറഞ്ഞു.

മണ്ഡലം പ്രസിഡണ്ട് എൻ പി നബിൽ അധ്യക്ഷത വഹിച്ചു. അഡ്വ: എൻ എ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പുന്നക്കൽ സുരേഷ്, എ പവിത്രകുമാർ, ജെപി വേലായുധൻ, പ്രദീപ് കാട്ടിലായിൽ, സി ജാഫർ, ഫസലുറഹ്മാൻ തെയ്യങ്ങാട്, കെ പി സോമൻ, അഡ്വ കെ വി സുജീർ,ശിവദാസൻ, ടി പത്മനാഭൻ, പ്രഭാകരൻ കടവനാട്, കെ എ റഹീം, പി കുമാരൻ മാസ്റ്റർ, ഇ ശശിധരൻ, മുസ്തഫ എന്നിവർ പങ്കെടുത്തു സംസാരിച്ചു

Advertisment