ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
/sathyam/media/media_files/2025/04/20/EghS9pZ3mmD6rXdyDqcr.jpg)
മലപ്പുറം : മന്ദാരം പബ്ലിക്കേഷന്റെ രണ്ട് പുസ്തകങ്ങളുടെ പ്രകാശനവും സാഹിത്യ സംഗമവും, എം.ടി അനുസ്മരണവും ഏപ്രിൽ 21-ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരൂർ തുഞ്ചൻപറമ്പിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.'ഞാൻ അറിഞ്ഞ എം.ടി' എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രശസ്ത സാഹിത്യകാരൻ വൈശാഖൻ നിർവ്വഹിക്കും.
Advertisment
' വായിച്ചോക്ക' എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ.അബ്ദുറബ്ബ് നിർവ്വഹിക്കും.തുഞ്ചൻ പറമ്പിൽ നടക്കുന്ന സാഹിത്യ സമ്മേളനത്തിൽ സംസ്ഥാനത്തെ നൂറിലധികം എഴുത്തുകാർ പങ്കെടുക്കും.വാർത്താ സമ്മേളനത്തിൽ റഷീദ് വെന്നിയൂർ, ചലച്ചിത്ര താരം രമാദേവി,കവി ഫ്രെഡി പൗലോസ്, എഴുത്തുകാരി ഡോ.ക്ലാരിസ് ടോമി എന്നിവർ പങ്കെടുത്തു.
വി.ബി.ഭാഗ്യരാജ്