മുളന്തുരുത്തി സമന്വയ റസിഡൻ്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗവും, തിരഞ്ഞെടുപ്പും, പുതുവത്സരാഘോഷവും നടത്തി

New Update
samanya residence-2

മുളന്തുരുത്തി.  സാമൂഹിക പ്രതിബദ്ധതയുള്ളതും, ശ്രദ്ധേയവുമായ  പരിപാടികൾ ഏറ്റെടുത്ത് നടത്തിവരുന്ന,  മുളന്തുരുത്തി പള്ളിത്താഴം സമന്വയ റസിഡൻ്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗവും, 2026 ലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നവവത്സരാഘോഷവും നടത്തി. 

Advertisment

തമ്പി മാത്യുവിൻ്റെ വസതിയിൽ സംഘടിപ്പിച്ച ചടങ്ങിൽ അസോസിയേഷൻ പ്രസിഡണ്ട് സഖറിയാസ് ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ, സോന ജെനി  വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. സ്മിത നമ്പൂതിരി, പ്രൊഫ. ഗോപാലകൃഷ്ണൻ, സുബാഷ് ടി ആർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചവർക്ക്  ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

samanya residence-3

സുനിൽ ഗോപാലകൃഷ്ണൻ സ്വാഗതവും ജോർജ്ജ് കുര്യൻ കൃതജ്ഞതയും പറഞ്ഞു.
2026 - ൽ  അസോസിയേഷനെ നയിക്കാൻ പുതിയ ഭാരവാഹികളെ പൊതുയോഗം തിരഞ്ഞെടുത്തു. 

അസോസിയേഷനിലെ  അംഗങ്ങൾ ഒരുമിച്ച് കൂടി വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച് പുതുവത്സരത്തെ വരവേറ്റു.   അടിമാലി ദക്ഷ കമ്യൂണിക്കേഷൻ അവതരിപ്പിച്ച ഗാനമേള പുതുവത്സരാഘോഷത്തിന് ഹരമേകി.

Advertisment