എം യു എം ഹോസ്പിറ്റലും കുറവിലങ്ങാട് ഗ്രാമപഞ്ചായത്തും ചേർന്ന് കുറവിലങ്ങാട് സെന്റ് മേരീസ് ഹൈസ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

New Update
MUM HOSPITAL

കുറവിലങ്ങാട് : എം യു എം  ഹോസ്പിറ്റലും കുറവിലങ്ങാട് ഗ്രാമപഞ്ചായത്തും ചേർന്ന് കുറവിലങ്ങാട് സെന്റ് മേരീസ് ഹൈസ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജൂലൈ 27-ന് രാവിലെ 9.00 മുതൽ 12.30 വരെ ആയിരുന്നു ക്യാമ്പ്.

Advertisment

കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  അൽഫോൻസാ ജോസഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ,  മിനി മത്തായി അധ്യക്ഷത വഹിച്ചു. വെരി. റവ.ഡോ.തോമസ് മേനാച്ചേരിൽ (ആർച്ച് പ്രീസ്റ്റ്, മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദൈവാലയം) ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ പ്രിൻസി എസ്.ജെ.സി മുഖ്യപ്രഭാഷണം നടത്തി.
 
ഡോ. ജിറ്റു മാത്യു ജേക്കബ് (ജനറൽ മെഡിസിൻ), ഡോ. കുര്യൻ ബി. മാത്യു (ഓർത്തോപീഡിക്സ്), ഡോ. സിത്ര തോമസ് (ഗൈനക്കോളജി) എന്നിവരുടെ സേവനം ലഭ്യമായിരുന്നു. ക്യാമ്പിൽ ബോൺ മാരോ ഡെൻസിറ്റി, PFT, Hb, കൊളസ്ട്രോൾ, RBS തുടങ്ങിയ സൗജന്യ പരിശോധനകൾ നടത്തി. 20-25 പേർക്ക് പാപ്സ്മിയർ ടെസ്റ്റും രോഗികൾക്ക് ആവശ്യമായ മരുന്നുകളും സൗജന്യമായിരുന്നു.

Advertisment