തിരുവനന്തപുരം : 14 വർഷമായി തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കലാസ്നേഹികളുടെ കൂട്ടായ്മയാണ് സംഗീതിക. കലാ ആസ്വാദകരായ വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ, വിശ്രമ ജീവിതം നയിക്കുന്നവർ, വിട്ടമ്മമാർ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലയിലുൾപ്പെട്ടവരാണ് സംഗീതികയിൽ അംഗങ്ങളായിട്ടുള്ളത്.
സംഗീത, സാഹിത്യരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത സംഗീതജ്ഞനും സംഗീത സംവിധായക നുമായ ജെറി അമൽദേവ്, കവിയും ഗാനരചയിതാവു മായ കൈതപ്രം ദാമോദരൻ നമ്പൂതിരിക്കും ജൂൺ 29 ഞായറാഴ്ച വൈകുന്നേരം 5 ന് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന സംഗീതികയുടെ 14-ാം വാർഷികാഘോഷ ചടങ്ങിൽ പ്രശസ്ത കർണ്ണാടക സംഗീതജ്ഞ ഡോ.കെ.ഓമനക്കുട്ടി ടീച്ചർ പുരസ്കാരങ്ങൾ സമർപ്പിക്കും.