സർക്കാരിൻ്റെ വികസന നേട്ടങ്ങൾ കണ്ടറിഞ്ഞും ഒപ്പം കളിച്ചും ചിരിച്ചും സെൽഫി പോയിൻ്റുകളിൽ ക്ലിക്കിയും ആഘോഷത്തിൻ്റെയും കാഴ്ചാനുഭവങ്ങളുടേയും അരങ്ങും അനുഭവവുമായി കോട്ടയത്തെ എൻ്റെ കേരളം പ്രദർശന വിപണന മേള കാഴ്ചകളുടെ ആഘോഷവേളകളാകുന്നു

New Update
ENTE KERALAM KAZHICHA

കോട്ടയം: സംസ്ഥാന സർക്കാരിൻ്റെ വികസന നേട്ടങ്ങൾ കണ്ടറിഞ്ഞും ഒപ്പം കളിച്ചും ചിരിച്ചും സെൽഫി പോയിൻ്റുകളിൽ ക്ലിക്കിയും ആഘോഷത്തിൻ്റെയും കാഴ്ചാനുഭവങ്ങളുടേയും അരങ്ങും അനുഭവവുമായി എൻ്റെ കേരളം പ്രദർശന വിപണന മേള '

Advertisment

kottayam ente keralam15

 രണ്ടാം പിണറായി വിജയൻ സർക്കാർ കേരളത്തിൻ്റെ വികസന രംഗത്ത് എങ്ങനെ മാതൃകയായെന്ന് അടുത്തറിയാനും സർക്കാർ പദ്ധതികൾ പ്രയോജനപ്പെടുത്താനും നാഗമ്പടം മൈതാനത്ത് നടക്കുന്ന മേളയിലേക്ക് എത്തുന്നത് ആയിരങ്ങൾ. കോട്ടയം കണ്ട ഏറ്റവും വലിയ മേളയുടെരണ്ടാം ദിവസമായ വെള്ളിയാഴ്ച പ്രദർശന വിപണന സ്റ്റാളുകളിലും മെഗാഭക്ഷ്യമേളയിലും വൻ തിരക്കനുഭവപ്പെട്ടു.

kottayam ente keralam145

കായിക വകുപ്പ് ഒരുക്കിയ പവലിയനിൽ മുഴുവൻ സമയവും കുട്ടികൾ കളിച്ചു തിമിർത്തു. ടൂറിസം വകുപ്പിൻ്റെ ഡെസ്റ്റിനേഷൻ വെഡിങ് ഫോട്ടോ പോയിൻ്റിലും വിർച്വൽ ബീച്ചിലും ഫോട്ടോ എടുത്ത് മുതിർന്നവരും മേള ആഘോഷമാക്കി. കളിമൺപാത്ര നിർമാണം നേരിട്ടു കണ്ടറിയുന്നതിനൊപ്പം സ്വയം നിർമിച്ചു നോക്കുന്നതിനും ടൂറിസം വകുപ്പിൻ്റെ പവലിയനിൽ അവസരമുണ്ട്.

kottayam ente keralam14

 വെള്ളിയാഴ്ച രാവിലെ എക്‌സൈസ് വകുപ്പിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സംഗമവും ചർച്ചയും നടന്നു. ഉച്ചകഴിഞ്ഞ് നടന്ന ഭിന്നശേഷി കലാകാരന്മാരുടെ സംഗമം മേളയുടെ ആകർഷണമായി.  

kottayam ente keralam12


രണ്ടാം ദിനത്തിൽ വൈകിട്ട് കലാവിരുന്നൊരുക്കിയത്  കോട്ടയത്തിൻ്റെ സ്വന്തം 'അക്മ' കലാകാരന്മാരും കൊച്ചിൻ ആരോസ് താരങ്ങളും ചേർന്ന്. ഏപ്രിൽ 30 വരെ നടക്കുന്ന മേളയിലേക്കുള്ള പ്രദർശനം സൗജന്യമാണ്.

Advertisment