കുറ്റിപ്പുറം: സ്വകാര്യ ആശുപത്രിയിലെ നഴ്സിംഗ് സ്റ്റാഫിന്റെ ദുരൂഹ മരണത്തിന് കാരണക്കാരായ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിൽ കാലതാമസം സംഭവിക്കുന്നതിൽ വിമൻ ജസ്റ്റിസ് മൂവ്മെൻറ് മലപ്പുറം ജില്ലാ സമിതി കുറ്റിപ്പുറം അമാന ഹോസ്പിറ്റലിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
ഹോസ്പിറ്റൽ അധികൃതരുടെ മാനസിക പീഡനമാണ് മരണത്തിന് കാരണമെന്ന് ബോധ്യമായിട്ടും പ്രതികളായ ഹോസ്പിറ്റൽ അധികൃതർക്കെതിരിൽ ഇതുവരെയും നിയമ നടപടികൾ സ്വീകരിക്കാത്തതിൻ്റെ പിന്നിലും ദുരൂഹതയുണ്ടെന്നും ജസ്റ്റിസ് മൂവ്മെൻറ് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
വിമൻ ജസ്റ്റിസ് മൂവ്മെൻറ് ജില്ലാ പ്രസിഡണ്ട് റജീന വളാഞ്ചേരി മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ബിന്ദു പരമേശ്വരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ മൈമൂന ടീച്ചർ, ഷഹനാസ് ടീച്ചർ, മണ്ഡലം അസി: കൺവീനർ ഫൗസിയ തുടങ്ങിയവർ സംസാരിച്ചു.