നാഷണൽ അക്വാട്ടിക് നേതാവിന് അനുമോദനം

New Update
st igneshyas

ഇടുക്കി : കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വച്ചു നടക്കുന്ന മൂന്നു ദിവസം നീണ്ടു നിൽക്കുന്ന സ്റ്റുഡന്റ് പോലീസ് കേടറ്റ് ക്യാമ്പിൽ അഹമ്മദാബാദിൽ വച്ചു നടന്ന നാഷണൽ ലെവൽ അക്വാട്ടിക്  ചാ ബ്യൻഷിപ്പിൽ വെള്ളിയും, വെങ്കലവും നേടി നാടിനു അഭിമാനമായ ഹന്ന എലിസബത്ത് സിയോ യെ മുളമത്തുരുത്തി പോലീസ് സബ് ഇൻസ്‌പെക്ടർ സജുമോൻ  A Y, പി റ്റി എ പ്രസിഡന്റ്‌ റഫീഖ് കെ എ, എസ് പി സി കേടെറെറ്സ്, അധ്യാപകർ എന്നിവർ ചേർന്ന്
ആദരിച്ചു. ഓഗസ്റ്റ് 28 മുതൽ 30 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പ് മുളത്തുരുത്തി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സജുമോൻ  A Y ഉൽഘാടനം നിർവഹിച്ചു.

Advertisment

പി റ്റി എ പ്രസിഡന്റ്‌ കെ എ റഫീഖ് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ബിന്ദു തമ്പി സ്വാഗതം ആശംസിച്ചു. എസ് പി സി  പി റ്റി എ പ്രസിഡന്റ്‌ ജോസ് കെ ൽ ആശംസകൾ അർപ്പിച്ചു. എസ് പി സി കമ്മ്യൂണിറ്റി പോലീസ് ഓഫീസർ നോബി വർഗീസ് നന്ദി പറഞ്ഞു. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ സൈബർ ലോ, ചൈൽഡ് പ്രൊട്ടക്ഷൻ, ലഹരി വിരുദ്ധ ക്ലാസ്സ്‌, സെൽഫ് ഡിഫെൻസ് എന്നീ വ്യത്യസ്ത വിഷയങ്ങളിൽ ക്ലാസുകൾ നടക്കും.88 കുട്ടികൾ പങ്കെടുക്കുന്ന ക്യാമ്പ് 30 നു  സമാപിക്കും.

Advertisment