Advertisment

എറണാകുളം ജില്ലയില്‍ ദേശിയ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ (ഇ.എം.ടി) ദിനം ആചരിച്ചു

New Update
emts 122.jpg

എറണാകുളം: ജില്ലയിൽ ദേശിയ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ (ഇ.എം.ടി) ദിനം ആചരിച്ചു. കനിവ് 108 ആംബുലൻസ് സർവീസിൽ ജോലി ചെയ്യുന്ന എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാരുടെ പ്രവർത്തനങ്ങളെ ആദരിച്ചുകൊണ്ടാണ് ജില്ലയിൽ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ (ഇ.എം.ടി)  ദിനം ആചരിച്ചത്. 

Advertisment

108 ആംബുലൻസിലെ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാർക്കൊപ്പം കേക്ക് മുറിച്ച് ദേശിയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. രോഹിണി ആഘോഷങ്ങളിൽ പങ്കാളിയായി. 108 ആംബുലൻസ് സർവീസ് ജില്ലാ കോഓർഡിനേറ്റർ അമൽ രാജ്, ഇ.എം.ടിമാരായ അസ്രീന, ബിന്ദു എന്നിവർ സന്നിഹിതരായിരുന്നു. 

അടിയന്തിരഘട്ടങ്ങളിൽ രോഗികൾക്ക് വൈദ്യസഹായം എത്തിക്കുന്നതിലും ജീവൻ രക്ഷിക്കുന്നതിലും എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാർ നടത്തുന്ന പ്രവർത്തനങ്ങളെ ആദരിച്ചു കൊണ്ടാണ് ദേശിയ വ്യാപകമായി ഏപ്രിൽ 2 എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ (ഇ.എം.ടി)  ദിനമായി ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവീസസ് ആചരിക്കുന്നത്. 

നേഴ്സുമാരായ 54 പേരാണ് ജില്ലയിൽ നിലവിൽ 108 ആംബുലൻസ് പദ്ധതിയിൽ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാരായി ജോലി ചെയ്യുന്നത്. ദേശിയ തലത്തിൽ ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവീസസിന് കീഴിൽ വിവിധ പദ്ധതികളിലായി 23,000 പേരും സംസ്ഥാനത്ത്  541 പേരും എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാരായി ജോലി ചെയ്യുന്നതായി ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവീസസ് സംസ്ഥാന ഓപ്പറേഷൻസ് മേധാവി ശരവണൻ അരുണാചലം അറിയിച്ചു.

Advertisment