/sathyam/media/media_files/2025/09/07/145ac7a8-337f-41d0-80ac-5ed48518ce35-2025-09-07-20-40-11.jpg)
കൊച്ചി: തുരുത്തിക്കര അയൽക്കൂട്ടം ഓണാഘോഷ സമിതിയുടെ 28-ാം മത് വാർഷികവും, ഓണാഘോഷവും തുരുത്തിക്കര അയൽക്കൂട്ടം നഗറിൽ സംഘടിപ്പിച്ചു. സാംസ്കാരിക സമ്മേളനം മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ ഉദ്ഘാനം ചെയ്തു.
അയൽക്കൂട്ടം ഓണാഘോഷ സമിതി പ്രസിഡൻ്റ് എം.ആർ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ ലിജോ ജോർജ്, മുൻ ഗ്രാമ പഞ്ചായത്ത് വൈസ്. പ്രസിഡൻ്റ് റ്റി.കെ. മോഹനൻ ,തുരുത്തിക്കര സയൻസ് സെൻ്റർ എക്സ്ക്യൂട്ടീവ് ഡയറക്ടർ പി.എ. തങ്കച്ചൻ , അയൽക്കൂട്ടം രക്ഷാധികാരി അയ്യപ്പൻ കെ.സി. , അയൽക്കൂട്ടം സെക്രട്ടറി കെ.വൈ. ജോൺസൺ , അയൽക്കൂട്ടം പ്രോഗ്രാം കൺവീനർ ജയേഷ് തോട്ടത്തിൽ എന്നിവർ സംസാരിച്ചു.
കലാ - കായിക മത്സരങ്ങൾ , കൈകൊട്ടിക്കളി, ജി. രാമചന്ദ്രൻ / വി.പി. ജോൺ വെള്ളൂർ സഹായനിധി വിതരണം, അവാർഡ് ദാനം, ഡാൻസ് നൈറ്റ്, മിമിക്സ് ബാലെ, ഗാന സന്ധ്യ എന്നിവയും നടന്നു.