ചങ്ങനാശേരിക്ക്  പുത്തന്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ്.   ഫ്ലാഗ് ഓഫ് ചെയ്തു ജോബ് മൈക്കിള്‍ എം.എല്‍.എ. പുതിയ ബസ് ചങ്ങനാശേരി - കണ്ണൂര്‍ സര്‍വീസ് നടത്തും

New Update
New fast passenger

ചങ്ങനാശേരി: കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും ബസുകള്‍ ഫ്ലാഗ് ഓഫ് ചെയ്തു. ചങ്ങനാശേരി - കണ്ണൂര്‍ സര്‍വീസ് നടത്തുവാന്‍ വേണ്ടി ചങ്ങനാശേരി കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് ലഭിച്ച പുതിയ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസ്സും ചങ്ങനാശേരി - തെങ്ങണ - ഏറ്റുമാനൂര്‍ ഓര്‍ഡിനറി സര്‍വീസുമാണ് ജോബ് മൈക്കിള്‍ എംഎല്‍എ ഫ്ലാഗ് ഓഫ് ചെയ്തത്.

Advertisment

മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന്‍ അധ്യക്ഷത വഹിച്ചു. പുതിയ ബസുകള്‍ അനുവദിച്ചപ്പോള്‍ ചങ്ങാശേരിക്കു അര്‍ഹിക്കുന്ന പരിഗണന ലഭിക്കാത്തില്‍ കടുത്ത വിമര്‍ശനമുണ്ടായിരുന്നു.

ഓണക്കാലത്തു മികച്ച വരുമാനം നേടാനും ഡിപ്പോയ്ക്കു സാധിച്ചിരുന്നു. ഡിപ്പോയുടെ പ്രവര്‍ത്തന മികവു കണക്കിലെടുത്തു കൂടുതല്‍ ബസുകള്‍ അനുവദിക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം.

Advertisment