New Update
/sathyam/media/media_files/2025/08/25/ajisha-and-res-2025-08-25-17-33-15.jpg)
തൊടുപുഴ: മഹാരാഷ്ട്രയിൽ സംഘടിപ്പിക്കപ്പെട്ട എൻ സി സി ദേശീയ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ കേരള ടീമിൽ ഇടം നേടി തൊടുപുഴ ന്യൂമാൻ കോളേജിന്റെ രശ്മി എ. ആർ, അംജദ ഫാത്തിമ എന്നിവർ താരങ്ങളായി. ഇരുവരും കോളേജിലെ രണ്ടാം വർഷ ബി കോം വിദ്യാർഥിനികളാണ്.
Advertisment
എരുമേലിയിൽ നടന്ന ഇന്റർ ഗ്രൂപ്പ് ഷൂട്ടിംഗ് മത്സരത്തിൽ വെള്ളി മെഡൽ നേട്ടത്തോടെയാണ് ഇരുവരും ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്അംജദ ഫാത്തിമ ഓപ്പൺ സൈറ്റ് വിഭാഗത്തിൽ മത്സരിച്ചപ്പോൾ, രശ്മിയുടെ മത്സരയിനം പീപ്പ് സൈറ്റ് പ്രോൺ ആയിരുന്നു. കോളേജിന്റെയും ബറ്റാലിന്റെയും ചരിത്രത്തിൽ ആദ്യമായാണ് രണ്ട് വനിതാ കേഡറ്റുകകൾ ഒരുമിച്ച് ദേശീയ മത്സരത്തിന് യോഗ്യത നേടുന്നത്.
വണ്ണപ്പുറം എസ്.എൻ. എം.വി വോക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായ കുമ്പങ്കല്ല് കാട്ടുപുരയിടത്തിൽ വീട്ടിൽ ഷെമിരാജിന്റെയും സുൽഫിയയുടേയും മകളാണ് അംജദ ഫാത്തിമ. ഇടുക്കി പൈനാവ് 56 കോളനിയിൽ അറയ്ക്കൽ വീട്ടിൽ രാജേഷിന്റെയും ലത രാജേഷിന്റെയും മകളാണ് രശ്മി.
കഠിന പരിശ്രമവും അർപ്പണമനോഭാവവും വഴി നാടിന്റെ യശ്ശസ്സു യർത്തിയ താരങ്ങളെ കോളേജ് രക്ഷാധികാരി മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, 18 കേരള ബറ്റാലിയൻ കമാൻഡിങ് ഓഫീസർ ലഫ്. കേണൽ അനിരുദ്ധ് സിംഗ്, കോളേജ് മാനേജർ മോൺ. ഡോ. പയസ് മലേക്കണ്ടതിൽ, ഹയർ എഡ്യൂക്കേഷൻ സെക്രട്ടറി. റവ.ഡോ. പോൾ പാറത്താഴം, പ്രിൻസിപ്പൽ ഡോ. ജെന്നി കെ അലക്സ്, എൻസിസി ഓഫീസർ ക്യാപ്റ്റൻ പ്രജീഷ് സി മാത്യു, വൈസ് പ്രിൻസിപ്പിൽമാരായ ഡോ. സാജു അബ്രഹാം, പ്രൊഫ.ബിജു പീറ്റർ, കോളേജ് ബർസാർ ഫാ. ബെൻസൺ എൻ. ആന്റണി എന്നിവർ അഭിനന്ദിച്ചു.