/sathyam/media/media_files/2025/04/06/AZ4zRqKNSjPlsg3JZ6Dh.jpg)
ഉഴവൂർ: ഒരു നാടിൻ്റെ ചരിത്രവും സംസ്കാരവും പൈതൃകവും പാരമ്പര്യവും തലമുറ അറിയേണ്ടത് അറിയേണ്ടതാണ് എന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. ഉഴവൂരിൽ മുൻ രാഷ്ട്രപതി ഡോ. കെ.ആർ നാരായണന്റെ അർദ്ധകായ പ്രതിമ അനാച്ഛാദനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഉഴവൂരിൽ നാല് ശതാബ്ദങ്ങൾക്ക് മുൻപ് സെൻ്റ് സ്റ്റീഫൻസ് ദേവാലയം നിർമ്മിച്ച കുമ്മനത്ത് ഇട്ടൂപ്പ് കത്തനാരുടെയും, ഉഴവൂരിന്റെ എല്ലാ വികസനങ്ങൾക്കും വർഷങ്ങൾക്കു മുൻപ് അടിസ്ഥാനമിട്ട മുൻ എംഎൽഎ ജോസഫ് ചാഴികാടൻ , ഉഴവൂരിൽ നിന്നും വിശ്വ പൗരന്റെ പദവിയിലേക്കുയർന്ന മുൻ രാഷ്ട്രപതി ഡോ. കെ ആർ നാരായണന്റെയും, രാഷ്ട്രീയ സാമുദായിക രംഗങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മുൻ എംഎൽഎ ഇ.ജെ ലൂക്കോസ് എള്ളങ്കിൽ എന്നിവരുടെ അർദ്ധ കായ പ്രതിമകളുടെ അനാച്ഛാദനവും തുടർന്ന് ഹയർ സെക്കൻഡറി സ്കൂളിന് മുൻവശത്തായി ഗ്രൗണ്ടിൽ മുൻ ഇ.ജെ ലൂക്കോസ് എള്ളങ്കിൽ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് നേതൃത്വം നൽകി,
ഒന്നേകാൽ കോടിയിൽ അധികം രൂപ മുതൽമുടക്കി ചുറ്റിലും ഗ്യാലറി,വ്യായാമത്തിനുള്ള നടപ്പാത, ഫ്ലഡ് ലൈറ്റുകൾ വിഐപി പവലിയൻ എന്നിങ്ങനെ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടി കേരളത്തിലെ തന്നെ മികച്ച ഫുട്ബോൾ സ്റ്റേഡിയമായ ഇ.ജെ ലൂക്കോസ് എള്ളങ്കിൽ മെമ്മോറിയൽ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും ഉഴവൂരിൽ നടത്തപ്പെട്ടു. ഫാ.ഇട്ടൂപ്പ് കത്തനാരുടെ പ്രതിമ അനാച്ഛാദനം കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. തോമസ് ആനിമൂട്ടിൽ നിർവഹിച്ചു.
മുൻ രാഷ്ട്രപതി ഡോ കെ.ആർ നാരായണന്റെ പ്രതിമ അനാച്ഛാദനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവ്വഹിച്ചു, മുൻ എംഎൽഎ ജോസഫ് ചാഴികാടൻ്റെ പ്രതിമ അനാച്ഛാദനം മുൻ എംഎൽഎ കെ.സി ജോസഫ്, മുൻ എംഎൽഎ നിർവഹിച്ചു,ഇ.ജെ ലൂക്കോസ് പ്രതിമ അനാച്ഛാദനം പി.ജെ ജോസഫ് എംഎൽഎയും നിർവഹിച്ചു.
അഡ്വ . മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. കെ.എം ജോസഫ്, സാബു മാത്യു, ഫ്രാൻസിസ് ജോർജ് എം.പി, മാണി സി കാപ്പൻ എംഎൽഎ, ചാണ്ടി ഉമ്മൻ എംഎൽഎ, മുൻ എംഎൽഎ കെ.സി ജോസഫ്, മുൻ എം.പി തോമസ് ചാഴികാടൻ, ഉഴവൂർ പള്ളി വികാരി ഫാദർ അലക്സ് ആക്കപറമ്പിൽ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റെ രാജു ജോൺ ചിറ്റേടത്ത്, സെനിത്ത് ലൂക്കോസ്, സജോസൈമൺ എന്നിവർ പങ്കെടുത്തു പ്രസംഗിച്ചു. തുടർന്ന് കലാസന്ധ്യ നടത്തപ്പെട്ടു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us