നെയ്യാറ്റിൻകര മോഹനചന്ദ്രൻ അനുസ്മരണ യുവജനോൽസവം സംഘടിപ്പിച്ചു

New Update
neyyatinkara youvajana

നെയ്യാറ്റിൻകര: വിശ്രുത സംഗീതജ്ഞനായ നെയ്യാറ്റിൻകര മോഹന ചന്ദ്രൻ്റെ ഇരുപതാമത് ഓർമ്മ ദിനത്തോടനുബന്ധിച്ച്സ്വദേശാഭിമാനി കൾച്ചറൽ സെൻ്ററും നിംസ്  ലിറ്റററി ക്ലബ്ബും സംയുക്തമായിമോഹനചന്ദ്രൻ അനുസ്മരണ യുവജനോത്സവം സംഘടിപ്പിച്ചു.

Advertisment

നെയ്യാറ്റിൻകര  നിംസ്  മെഡിസിറ്റി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന യുവജനോൽസവം നിംസ് എം ഡി. ഡോ. ഫൈസൽ ഖാൻ ഉദ്ഘാടനം ചെയ്തു. സ്വദേശാഭിമാനി കൾച്ചറൽ സെൻ്റർ ചെയർമാൻ അഡ്വ. കെ. വിനോദ് സെൻ അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭാ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. ഷിബു , സുമേഷ് കൃഷ്ണൻ, നിംസ് അഡ്മിനിസ്ട്രേറ്റീവ് കോർഡിനേറ്റർ ശിവകുമാർ എസ്. രാജ്, ഗിരീഷ് പരുത്തി മഠം , ഹരി ചാരുത, ചമ്പയിൽ സുരേഷ്, അഡ്വക്കേറ്റ് മഞ്ചവിളാകം ജയകുമാർ,  അജയാക്ഷൻ പി.എസ്, 
എന്നിവർ സംസാരിച്ചു. വിവിധയിനങ്ങളിലായി നൂറ് കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു.

Advertisment