നെയ്യാറ്റിൻകര : കേരള എൻ ജി ഒ അസോസിയേഷൻ നെയ്യാറ്റിൻകര ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധിയുടെ മുപ്പത്തിനാലാം രക്തസാക്ഷിത്വ ദിനം ആചരിച്ചു. അസോസിയേഷൻ്റെ നേതൃത്വത്തിൽ അനുസ്മരണവും രാജീവ് ഗാന്ധിയുടെ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. കെ.പി.സി.സി സെക്രട്ടറി സി.ആർ. പ്രാണകുമാർ അനുസ്മരണ പ്രഭാഷണം നടത്തി .
ആധുനിക യുഗത്തിലേയ്ക്ക് ഇന്ത്യൻ യുവാക്കളെ കൈ പിടിച്ചാനയിച്ച യുഗപ്രഭാവനായിരുന്നു രാജീവ്ജിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡിജിറ്റൽ ഭാരതം കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വം ലോകത്തിന്ന് തന്നെ തീരാ നഷ്ടമാണെന്ന് പ്രാണ കുമാർ അഭിപ്രായപ്പെട്ടു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ചമ്പയിൽ സുരേഷ്, കേരള എൻ ജി ഒ അസോസിയേഷൻ നെയ്യാറ്റിൻകര ബ്രാഞ്ച് പ്രസിഡൻ്റ് എസ്. ഷാജി , എം. വിനോദ് കുമാർ, അജയാക്ഷൻ പി.എസ്, അജിത് ലാൽ, ആറാലുംമൂട് ശബരിനാഥ്, എസ്. ഷിബു , സുജകുമാരി, തുടങ്ങിയവർ പ്രസംഗിച്ചു.