നിംസ് നാനോ അമ്പൂരി സെന്‍റ് ജോർജ് ക്ലിനിക്കിൽ പ്രവർത്തനം ആരംഭിച്ചു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
NISNOM AMBOORI

തിരുവനന്തപുരം: നിംസ് മെഡിസിറ്റിയിലെ വിദഗ്ദ്ധരായ ഡോക്ടർമാരുടെ സേവനം ഇനി മുതൽ അമ്പൂരിയിലും ലഭ്യമാക്കി നിംസ് നാനോ @ സെന്റ് ജോർജ്ജ് ക്ലിനിക്കിന്റെ ഉദ്ഘാടനം അമ്പൂരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വത്സല രാജു നിർവഹിച്ചു. 


Advertisment

സെന്റ് ജോർജ്ജ് ക്ലിനിക്ക്  എം. ഡി ഡോ.ജയശേഖരൻ സ്വാഗതം അർപ്പിച്ച  ചടങ്ങിൽ  അമ്പൂരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മംഗലശ്ശേരി അദ്ധ്യക്ഷത വഹിച്ചു. നിംസ് മെഡിസിറ്റി എം ഡി എം എസ് ഫൈസൽ ഖാൻ ആമുഖ പ്രഭാഷണവും സംവിധായകനും കഥാകൃത്തുമായ ടി.എസ്. സുരേഷ് ബാബു മുഖ്യാതിഥിയുമായിരുന്നു . 


രാജഗിരി ചർച്ച് വികാരി റവ. ഫാ. ആന്റണി അനുഗ്രഹ പ്രഭാഷണവും അഖില ഷിബു, ബിന്ദു ബിനു, അജികുമാർ, മോഹൻദാസ് ലക്ഷ്‌മണൻ, അഡ്വ.ഷരീക്ക്, ജയൻ അമ്പൂരി, നിഷ മോൾ, ഷിബു ചക്കപാറ, സുരേന്ദ്രൻ തുടങ്ങിയവർ ആശംസകളും അർപ്പിച്ചു. നിംസ് ടെലി മെഡിസിൻ ക്ലിനിക്ക് മെഡിക്കൽ ഓഫീസർ ഡോ. ആവണി കൃതജ്ഞത രേഖപ്പെടുത്തി. 

നിംസ് മെഡിസിറ്റി ജനറൽ & ലാപ്പറോസ്കോപ്പിക് സർജറി വിഭാഗം ഡോ. അനിൽ കുമാർ, ഓർത്തോപീഡിക്‌സ്  വിഭാഗം ഡോ. ചെറിയാൻ ജേക്കബ്, ജനറൽ മെഡിസിൻ & റൂമറ്റോളജി വിഭാഗം ഡോ. സൂരജ് എസ്. നായർ, ജനറൽ മെഡിസിൻ വിഭാഗം ഡോ. ഷഹബാസ് എസ് സൈലു തുടങ്ങിയവർ  ക്യാമ്പിന് നേതൃത്വം നൽകി.

Advertisment