അമൃത ടിവി ജൂനിയർ സൂപ്പർ സ്റ്റാർ ജൂനിയറിന്റെ ഫൈനലിന്റെ തിളക്കത്തിൽ സിബിഎസ്ഇ കലോത്സവത്തിൽ വിജയം കൊയ്ത് നിവേദ് കൃഷ്ണ ; മാപ്പിളപ്പാട്ടിലും ലളിതഗാനത്തിലും സംഘഗാനത്തിലും നിവേദിന് ഫസ്റ്റ് എ ഗ്രേഡിന്റെ തിളക്കം

New Update
neevod ijoik

കോട്ടയം: അമൃത ടിവിയിലെ സൂപ്പർ സ്റ്റാർ ജൂനിയറിന്റെ ഫൈനലിലെത്തിയ തിളക്കവുമായി സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിൽ നിന്നും വിജയം കൊയ്ത് നിവേദ് കൃഷ്ണ പി. കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക്ക് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ നിവേദ് മാപ്പിളപ്പാട്ടിലും, ലളിതഗാനത്തിലും തനിയെ ഒന്നാം സമ്മാനം നേടിയപ്പോൾ, സംഘഗാനത്തിൽ ഫസ്റ്റ് എ ഗ്രേഡും നേടി. 

Advertisment

ഈ കഴിഞ്ഞ അമൃത ടിവി ജൂനിയർ സൂപ്പർ സ്റ്റാറിലെ ഫൈനലിസ്റ്റായിരുന്നു നിവേദ്. കോഴിക്കോട് സ്വദേശിയും ഐ ടി പ്രഫഷണലുമായ പ്രവീൺ രാജിന്റെയും ദ്വുതിയുടെയും മകനാണ് നിവേദ്. ലളിത ഗാനത്തിൽ നോബി ബെന്റെക്‌സും, മാപ്പിളപ്പാട്ടിൽ റഷീദ് മോങ്ങവുമാണ് നിവേദിനെ പരിശീലിപ്പിക്കുന്നത്. അഞ്ച് വർഷമായി ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്നുണ്ട് നിവേദ്. കഴിഞ്ഞ മൂന്നു വർഷമായി ലളിതഗാനത്തിൽ ഒന്നാം സ്ഥാനം നിവേദ് കൈവശം വച്ചു വരികയാണ്. നവമി ലക്ഷ്മിയാണ് സഹോദരി.

Advertisment