കുറിച്ചിത്താനം പൂത്തൃക്കോവിൽ ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിൻ്റെ നോട്ടീസ് പ്രകാശനം ചെയ്തു

New Update
sapthahaya

കുറിച്ചിത്താനം : കുറിച്ചിത്താനം പൂത്തൃക്കോവിൽ ക്ഷേത്രത്തിൽ 2025 മെയ് 15 മുതൽ 22 വരെ നടക്കുന്ന 51-ാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിൻ്റെ നോട്ടീസ് പ്രകാശനം നടന്നു. രാവിലെ 9:00 ന് ക്ഷേത്രം ശാന്തി ഏറത്തുരുത്തിയില്ലം ശ്രീ. ഹരികുമാർ നമ്പൂതിരി ദീപം തെളിയിച്ച ചടങ്ങിൽ  രാജശേഖരൻ പാതിരിക്കൽ  . വിശ്വനാഥനിൽ നിന്നും നോട്ടീസിൻ്റെ കോപ്പി ഏറ്റുവാങ്ങി പ്രകാശനം ചെയ്തു. 

Advertisment

ദേവസ്വം പ്രസിഡൻ്റ്   എൻ  രാമൻ നമ്പൂതിരി പുതുമന, സെക്രട്ടറി പി പി  കേശവൻ നമ്പൂതിരി പന്നിക്കോട്ടില്ലം, ദേവസ്വം മാനേജൻ   പ്രദീപ് പന്നിക്കോട്ടില്ലം സപ്താഹക്കമ്മറ്റി പ്രസിഡൻ്റ് എ ടി  ഷാജി ആനശ്ശേരിൽ, മാതൃസമിതി പ്രസിഡൻ്റ്  ശോഭന തെക്കേപ്പാറക്കണ്ടത്തിൽ മറ്റു കമ്മിറ്റി ഭാരവാഹികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.