/sathyam/media/media_files/2026/01/04/ch-center-2026-01-04-22-10-29.jpg)
തൃശൂർ: തിരുവനന്തപുരം ആർ സി സിയിലേക്ക് പോകുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കൈത്താങ്ങായി ഇന്നും എന്നും ഇനിയും സമയം നോക്കാതെ ആർക്കും കയറിച്ചെല്ലാവുന്ന ഇടം.
തൃശൂർ മെഡിക്കൽ കോളേജിലേക്ക് കാൻസർ റേഡിയേഷൻ കീമോതെറാപി ചികിത്സ നിർവഹിക്കാൻ വരുന്ന പാവപ്പെട്ട നിർധനരായ രോഗബാധിതരായ രോഗികൾക്കു താങ്ങായി മുസ്ലിം ലീഗ് തൃശൂർ ജില്ലാ കമ്മിറ്റി ഒരുക്കുന്നതൃശ്ശൂരിലെ സി എച്ച് സെന്‍ററില്‍ താമസവും ഭക്ഷണവും സൗജന്യമാണ്. ഇതിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ
അവസാന ഘട്ടത്തിലാണ്. 2026 ഫെബ്രുവരി 14ന് ഉദ്ഘാടനം നടക്കും.
ഇരുപത്തി ഒൻപതര സെന്റ് ഭൂമിയിലാണ് നിർമ്മാണം പുരോഗമിക്കുന്നത്. ആദ്യഘട്ടം എന്ന നിലയിൽ നിർമ്മിക്കുന്ന ഈ കെട്ടിടത്തിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ താമസത്തിനുള്ള 22 മുറികളും ലൈബ്രറി, റീഡിങ് റൂം ഡൈനിങ് ഹാൾ, നിസ്കാര സ്ഥലം, മയ്യിത്ത് പരിപാലനമുറി തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us