പെരുമ്പാവൂർ: നാലു വയസ്സുമാത്രമേ പ്രായമുള്ളൂ കൂവപ്പടി ഗ്രാമപ്പഞ്ചാത്ത് ഓഫീസിനു സമീപം അമ്പാട്ട് വീട്ടിൽ അഗ്നിക മോൾക്ക്. ഗുരുതരമായ രക്താർബുദം ബാധിച്ച് ഈ പിഞ്ചുകുഞ്ഞ് കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റിയിൽ അതിതീവ്ര പരിചരണത്തിലാണ്. ചികിത്സയ്ക്കായി 40 ലക്ഷം രൂപ ചെലവുവരും. അഗ്നികയുടെ രക്ഷിതാക്കളായ വിഷ്ണുവും രേക്ഷ്മയും കയ്യിലുള്ളതെല്ലാം ചികിത്സയ്ക്കായി ചെലവഴിച്ചു.
ചികിത്സതുടരാൻ മറ്റുമാർഗ്ഗങ്ങളില്ലാതായപ്പോൾ കൂവപ്പടി ഗണപതിവിലാസം എൻ.എസ്.എസ്. കരയോഗത്തിനും കുന്നത്തുനാട് താലൂക്ക് എൻ. എസ്.എസ്. കരയോഗയൂണിയനും കത്തുനൽകുകയായിരുന്നു.
യൂണിയൻ തലത്തിൽ ജീവകാരുണ്യനിധിയിലേയ്ക്ക് വിവിധ കരയോഗങ്ങളുടെ സഹായത്തോടെ പണം സ്വരൂപിച്ചു തുടങ്ങി. കൂവപ്പടി ഗണപതിവിലാസം
കരയോഗം അഡ്‌ഹോക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുലക്ഷം രൂപയുടെ അടിയന്തര ധനസഹായം അഗ്നികയുടെ കുടുംബത്തിനു
കൈമാറി.
/filters:format(webp)/sathyam/media/media_files/2025/07/09/f3a7142f-db16-4fc6-8587-75aee230f731-2025-07-09-16-44-32.jpg)
അഗ്നികയുടെ ചികിത്സയ്ക്കായി കുന്നത്തുനാട് താലൂക്ക് കരയോഗയൂണിയന്റെ ജീവകാരുണ്യനിധിയിലേയ്ക്ക് നിങ്ങൾക്കും സംഭാവനകൾ നൽകി സഹകരിക്കാം. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ: എസ്.ബി. അക്കൗണ്ട് നമ്പർ: 006901000027978
ഐ.എഫ്.എസ്.സി. കോഡ്: IOBA0000069 (ഇന്ത്യൻ ഓവർസീസ് ബാങ്ക്, പെരുമ്പാവൂർ ശാഖ).