New Update
/sathyam/media/media_files/2026/01/18/20260118_170351-2026-01-18-21-31-41.jpg)
മണ്ണാർക്കാട്:എൻ എസ് എസ് മണ്ണാർക്കാട് താലൂക്ക്,മധ്യ മേഖല സമ്മേളനം മണ്ണാർക്കാട് വിജയ്ജ്യോതി ഓഡിറ്റോറിയം,മന്നം നഗറിൽ നടന്നു. എൻ.എസ്.എസ്.ഡയറക്ടർ ബോർഡ് മെമ്പർ അഡ്വ.പി.ഹൃഷികേശ് ഉദ്ഘാടനം ചെയ്തു.
മണ്ണാർക്കാട് താലൂക്ക് എൻ.എസ്.എസ്. യൂണിയൻ പ്രസിഡൻ്റ് കല്ലടിക്കോട് ശശികുമാർ അധ്യക്ഷത വഹിച്ചു. എല്ലാ സാമൂഹ്യ വിഷയങ്ങളിലും വ്യക്തമായൊരു രാഷ്ട്രീയ കാഴ്ചപ്പാടുള്ളൊരു സംഘടനയാണ് എൻ എസ് എസ്.നായർ കുടുംബങ്ങളുടെ പൊതുജീവിതത്തിൽ ഉണ്ടായിരുന്ന അർപ്പണബോധവും ആദർശനിഷ്ഠയും തുടച്ചു മാറ്റപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്.മത നിരപേക്ഷതയോടെ സമൂഹത്തിലെ വിവിധ സാഹചര്യങ്ങളോട് പ്രതികരിക്കുന്നതാവണം എൻ എസ് എസ് നിലപാട്,പ്രഭാഷകർ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട
മണികണ്ഠൻ (തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് അംഗം),രജനി വടക്കില്ലത്ത്(കുമരംപുത്തൂർ ഗ്രാമ പഞ്ചായത്ത് അംഗം), രാജേഷ്.എം( കാരാകുറുശ്ശി ഗ്രാമപഞ്ചായത്ത് അംഗം) എന്നിവരെ ചടങ്ങിൽ ആദരിച്ചു.
തളിപ്പറമ്പ് എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് അഡ്വ.എം.എം.ഷജിത് മുഖ്യപ്രഭാഷണം നടത്തി.കെവിസി മേനോൻ, പരമേശ്വരപിള്ള, ഹരി.വി.മേനോൻ, ജയരാമൻ.പി, വിജയലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.
യൂണിയൻ സെക്രട്ടറി രാഹുൽ.കെ.എം സ്വാഗതവും, സ്വാഗതസംഘം കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ.വി നന്ദിയും പറഞ്ഞു. ദാന കൃഷ്ണ ആചാര്യ വന്ദനം, ഈശ്വര പ്രാർത്ഥന ചൊല്ലി.പള്ളിക്കുറുപ്പ് വനിത സമാജം അവതരിപ്പിച്ച തിരുവാതിരക്കളിയുംഉണ്ടായിരുന്നു
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us