New Update
/sathyam/media/media_files/2025/12/27/puthoor-2025-12-27-16-20-17.jpg)
തൃശൂർ : ഏഷ്യയിലെ ഏറ്റവും വലിയതും ഇന്ത്യയിലെ തന്നെ ആദ്യത്തെ ഡിസൈനർ സൂ എന്ന ഖ്യാതിയോടെ ഒക്ടോബർ 28-ന് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്ത പുത്തൂർ സുവേളജിക്കൽ പാർക്കിന്റെ മതിലിൽ ചിത്ര വിസ്മയം തീർത്ത് തൃശൂർ ചേതന കോളേജ് ഓഫ് മീഡിയ ആൻഡ് പെർഫോമിങ് ആർട്ട്സ് എൻ.എസ്.എസ് വളണ്ടിയർമാർ. ഓസ്ട്രേലിയന്‍ സൂ ഡിസൈനറായ ജോണ്‍ കോ ആണ് പാർക്ക് ഡിസൈന്‍ ചെയ്തത്.
Advertisment
ചുവർ ചിത്രത്തിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജനും വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനും സുവേളജിക്കൽ പാർക്ക് ഡയറക്ടർ ബി എൻ നാഗരാജും ചേർന്ന് നിർവഹിച്ചു. വിദ്യാർത്ഥികളെ മന്ത്രി കെ. രാജൻ അനുമോദിച്ചു. വിപുലമായ പൊതുജനങ്ങളുടെ കൂടുതൽ ശ്രദ്ധ ലഭിക്കുന്ന സ്ഥലങ്ങളിൽ നടത്തുന്ന ഇത്തരം പ്രവർത്തനം വിദ്യാർത്ഥികളിൽ കലാപ്രതിഭയും സാമൂഹ്യബോധവും വളർത്തുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us