വൃദ്ധ ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ

സ്ത്രീയെ വീട്ടിലെ മുറിയിലും രാജനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. വീടിന്‍റെ മുകൾ നിലയിലാണ് രാജനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്

New Update
Death

പാലക്കാട്: സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് മാങ്കുറുശ്ശിയിലാണ് സംഭവം. പങ്കജ നിവാസിൽ പങ്കജം (85), രാജൻ (80) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീയെ വീട്ടിലെ മുറിയിലും രാജനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. വീടിന്‍റെ മുകൾ നിലയിലാണ് രാജനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

Advertisment

 കഴിഞ്ഞ 20 വർഷമായി ഇരുവരും ഒരുമിച്ചാണ് താമസം. മരണകാരണം വ്യക്തമല്ല. മങ്കര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. മകന്‍ വിളിച്ചപ്പോൾ പങ്കജം ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് മകൻ വിവരം അയല്‍വാസിയെ അറിയിച്ചു. വാര്‍ഡ് മെമ്പര്‍ വന്ന് പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

death
Advertisment