ഓമല്ലൂർ: മധ്യതിരുവിതാംകൂറിലെ പ്രധാന കാർഷിക വിപണന മേളയായ ഓമല്ലൂർ വയൽ വാണിഭം കാണാൻ സന്ദർശകരുടെ തിരക്ക് വർദ്ധിച്ചു.പത്തനംതിട്ട ജില്ലയിലെ ഓമല്ലൂർ മാർക്കറ്റിലാണ് എല്ലാ വർഷവും മീന മാസത്തിൽ കാർഷിക വിപണന മേള നടക്കുന്നത്.ഒരു മാസം നീണ്ടു നിൽക്കുന്ന മേള മാർച്ച് പതിനഞ്ചിന് തുടങ്ങി.
കാർഷിക ഉപകരണങ്ങൾ -- ഉത്പന്നങ്ങൾ, ഗൃഹോപകരണങ്ങൾ, മൺപാത്രങ്ങൾ, ചെടികൾ തുടങ്ങി നിരവധി ഉത്പന്നങ്ങൾ വിപണന മേളയിൽ വിൽപ്പനക്കായുണ്ട്.ഏകദേശം 500 വർഷത്തിലേറെ പഴക്കമുണ്ടെന്ന് പറയപ്പെടുന്ന ഓമല്ലൂർ വയൽ വാണിഭം കാണാൻ ജില്ലയ്ക്ക് അകത്തു നിന്നും പുറത്തു നിന്നും നിരവധി പേരാണ് മീനച്ചൂടിനെ വകവെയ്ക്കാതെ എത്തിക്കൊണ്ടിരിക്കുന്നത്.
വി.ബി.ഭാഗ്യരാജ് ഇടത്തിട്ട