ഇന്‍ഫോപാര്‍ക്ക് ചേര്‍ത്തല ക്യാമ്പസിലെ ഓണാഘോഷ പരിപാടികള്‍ ശ്രദ്ധേയമായി

New Update
Onam CTL1

ചേര്‍ത്തല: ഇന്‍ഫോപാര്‍ക്ക് ചേര്‍ത്തല ക്യാമ്പസിലെ ഓണാഘോഷ പരിപാടികള്‍ ശ്രദ്ധേയമായി.  13 ല്‍ പരം കലാപരിപാടികളും ക്രിക്കറ്റ്, ഫുട്ബോള്‍, ബാഡ്മിന്‍റണ്‍, ടേബിള്‍ ടെന്നീസ്, ക്യാരംസ്, തുടങ്ങിയ കായികയിനങ്ങളും ഓണാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫോപാര്‍ക്ക് ചേര്‍ത്തല ക്യാമ്പസില്‍ സംഘടിപ്പിച്ചിരുന്നു.

ഓണപ്പൂക്കള മത്സരം, ഓണപ്പാട്ടുകള്‍, വിവിധയിനം നൃത്ത പരിപാടികള്‍, വടംവലി, മാവേലിയുടെ വരവ്, തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് ഓണാഘോഷം ഐടി ജീവനക്കാര്‍ കളറാക്കി. ഇന്‍ഫോപാര്‍ക്കിലെ എല്ലാ കമ്പനിയില്‍ നിന്നുള്ള ജീവനക്കാരും ഓണാഘോഷ പരിപാടികളിലും വിഭവസമൃദ്ധമായ ഓണസദ്യയിലും പങ്കെടുത്തു.

വിവിധ കല കായിക ഇനങ്ങളില്‍ വിജയം നേടിയവര്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങിനോടനുബന്ധിച്ച് വിതരണം ചെയ്തു.

Advertisment