ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ ഓണാഘോഷം നടത്തി

New Update
8790715b-50ba-4ed6-ab88-b30b3734ad6b (1)

ഉഴവൂർ : സെൻസ്റ്റീഫൻസ് കോളേജിലെ ഓണാഘോഷം" ഒന്നിച്ചോണം" ആഗസ്റ്റ് 27 ആം തീയതി 10.30 ക്ക് കോളേജിലെ പൂർവ്വ വിദ്യാർത്ഥിനിയും ഓഫ് റോഡ് ചാമ്പ്യനുമായ മിസ്സ് റിയാ ബിനോ ഉദ്ഘാടനം ചെയ്തു.  പ്രിൻസിപ്പാൾ ഡോ. സിൻസി ജോസഫ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ബർസാർ ഫാ: എബിൻ ഇറപുറത്ത്,വൈസ് പ്രിൻസിപ്പാൾ ഡോ : തോമസ് കെ സി, സ്റ്റാഫ് സെക്രട്ടറി ശ്രീമതി നിയ മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു.  ഓണാഘോഷ കമ്മിറ്റി കൺവീനർ ശ്രീമതി ലിജിയ മോൾ തങ്കച്ചൻ സ്വാഗതവും കോളേജ് യൂണിയൻ ചെയർപേഴ്സൺ ഹെഫ് സിബ ബിനോയ് കൃതജ്ഞതയും അർപ്പിച്ചു തുടർന്ന് കലാകായിക മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു

Advertisment