/sathyam/media/media_files/2025/09/03/arppo-onam-2025-09-03-19-21-49.jpg)
കുറുപ്പന്തറ: സെന്റ് സേവ്യേഴ്സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഓണാഘോഷം ആര്‍പ്പോ ഓണം വര്‍ണപകിട്ടോടെ സംഘടിപ്പിച്ചു. ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥിനികളുടെ നേതൃത്വത്തില്‍ സ്‌കൂള്‍ അങ്കണത്തില്‍ പൂക്കളം ഒരുക്കി. കുട്ടികള്‍ക്കായി സുന്ദരിക്ക് പൊട്ട് തൊടീല്‍, ചാക്കില്‍ ചാട്ടം, പെനാല്‍ട്ടി ഷൂട്ട്ഔട്ട്, ഒറ്റക്കാലില്‍ ചാട്ടം, സ്പൂണ്‍ നാരങ്ങാ ഓട്ടം, പഞ്ചഗുസ്തി, കസേരകളി, ഓണപ്പാട്ട്, മലയാളി മങ്ക, പുരുഷകേസരി, വടംവലി തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു.
സ്‌കൂള്‍ പിടിഎയുടെ സഹകരണത്തോടെ കുട്ടികള്‍ തന്നെ കൊണ്ടുവന്ന വിഭവങ്ങള്‍ ചേര്‍ത്ത് വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി. സ്‌കൂള്‍ മാനേജര്‍ ഫാ.ജോസ് വള്ളോംപുരയിടത്തില്‍, അസിസ്റ്റന്റ് മാനേജര്‍ ഫാ.ജിന്റോ, വാര്‍ഡ് മെമ്പര്‍ ആന്‍സി സിബി, പ്രിന്‍സിപ്പള്‍ അനൂപ് കെ. സെബാസ്റ്റ്യന്‍, ഹെഡ്മാസ്റ്റര്‍ ജോഷി ജോര്‍ജ്, പിറ്റിഎ പ്രസിഡന്റ് ഷാജി കടുന്നക്കരി എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.