New Update
/sathyam/media/media_files/2025/08/31/1-2025-08-31-15-52-33.jpg)
വേങ്ങശ്ശേരി: എൻ എസ് എസ് ഹൈസ്കൂളിലെ ഓണാഘോഷം ആർപ്പോ 2025' ഒറ്റപ്പാലം എൻ എസ് എസ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻ്റ് എം. മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. വിജയലക്ഷ്മി ടീച്ചർ വിശിഷ്ഠാതിഥിയായി പങ്കെടുക്കുകയും ഓണസന്ദേശം നൽകുകയും ചെയ്തു.
Advertisment
പിടിഎ പ്രസിഡൻ്റ് കെ. ഷിജി അദ്ധ്യഷത വഹിച്ചു. പ്രധാനാദ്ധ്യപകൻ എം. ശശികുമാർ, സ്കൂൾ ലീഡർ കെ. ജിഷ്ണ, സീനിയർ അസിസ്റ്റൻ്റ് കെ. അജിത് തമ്പാൻ എന്നിവർ പ്രസംഗിച്ചു. പൂക്കള മത്സരം, ഓണക്കളികൾ, കുട്ടികളുടെ കലാ പരിപാടികൾ, ഊഞ്ഞാലാട്ടം, ഓണസദ്യ തുടങ്ങിയവയും ഉണ്ടായിരുന്നു