കുറവിലങ്ങാട് : മുൻ മുഖ്യമന്ത്രിയും മാതൃകാപൊതുപ്രവർത്തകനുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ സ്‌മരണ നിലനിർത്തുന്നതിനും അദ്ദേഹത്തിൻ്റെ കാഴ്ച്ചപ്പാടുകൾ പൊതുസമൂഹത്തിന് സമ്മാനിക്കുന്നതിനുമായി ഉമ്മൻ ചാണ്ടി പഠന ഗവേഷണ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നു.
കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ആഗസ്റ്റ് 3 ഞായർ വൈകുന്നേരം മൂന്നിന് ഭാരത് മാതാ കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. വിദ്യാഭ്യാസം, ചികിത്സ, വൈജ്ഞാനികം എന്നീ മേഖലകളിലാണ് പ്രധാനമായും കേന്ദ്രം പ്രവർത്തിക്കുന്നത്..... ഉദ്ഘാടനസമ്മേളനം മുൻ മന്ത്രി കെ.സി ജോസഫ് ഉദ്ഘാടനം ചെയ്യും.
ചികിത്സാ സഹായപദ്ധതി ചാണ്ടി ഉമ്മൻ എംഎൽഎയും, വിദ്യാഭ്യാസസഹായപദ്ധതിയുടെ ഉദ്ഘാടനം എം.ജി സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും.
കോൺഗ്രസ് ജില്ലാ, ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് പത്രസമ്മേളനത്തിൽ ബേബി തൊണ്ടംകുഴി, ജോസഫ് സെബാസ്റ്റ്യൻ തേനനാട്ടിൽ, തോമസ് കുര്യൻ, വീ യു ചെറിയാൻ, ഷാജി പുതിയിടം, എം എം ജോസഫ് എന്നിവർ അറിയിച്ചു