കോട്ടയം ജില്ലാ ഭരണകൂടവും നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്ററും ജില്ലാ പോലീസ് സൈബർ സെല്ലും ചേർന്ന് സുരക്ഷിത ഇന്റർനെറ്റ് ദിനം 2025 ശിൽപശാല സംഘടിപ്പിച്ചു

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
internet day

കോട്ടയം: ജില്ലാ ഭരണകൂടവും നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്ററും (എൻഐസി) ജില്ലാ പോലീസ് സൈബർ സെല്ലും ചേർന്ന്  സുരക്ഷിത ഇന്റർനെറ്റ് ദിനം 2025 ശിൽപശാല സംഘടിപ്പിച്ചു. കളക്‌ട്രേറ്റിലെ എൻഐസി അക്കാദമിക് ഹാളിൽ നടന്ന ശിൽപശാല ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉദ്ഘാടനം ചെയ്തു. 

Advertisment

എൻഐസി കോട്ടയം ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ കെ.ആർ. ധനേഷ് , സംസ്ഥാന ഐ.ടി. മിഷൻ കോട്ടയം ജില്ലാ പ്രോജക്ട് മാനേജർ സംഗീത് സോമൻ എന്നിവർ പങ്കെടുത്തു. സുരക്ഷിതമായ ഇന്റർനെറ്റ് രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും അവബോധമുണ്ടാക്കുന്നതിനുമായാണ് ശിൽപശാല സംഘടിപ്പിച്ചത്. 


ജില്ലാ പോലീസ്  സൈബർ സെൽ  സബ് ഇൻസ്‌പെക്ടർ കെ.സി. ഷൈൻകുമാർ ക്ലാസ്സെടുത്തു. സൈബർ തട്ടിപ്പിന്റെ വിവിധ രീതികളേക്കുറിച്ചും അവ തടയുന്നതിനുള്ള മാർഗകൾ ശിൽപശാലയിൽ വിശദീകരിച്ചു.


വിളിക്കാം 1930ലേക്ക്

സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പുകൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ 1930 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കാം. cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിനോടു ചേർന്നു പ്രവർത്തിക്കുന്ന  സൈബർ ക്രൈം പോലീസ് സ്റ്റേഷനിലേക്ക് 9497976002 എന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന നമ്പരിലേക്ക് വിളിച്ചും വിവരങ്ങൾ അറിയിക്കാം

Advertisment