New Update
/sathyam/media/media_files/2025/04/03/NFkG1pD5RjuuAB8Ib6A8.jpg)
മലമ്പുഴ: കഴിഞ്ഞ ദിവസം കെട്ടഴിഞ്ഞെത്തിയ കുതിരകളെ കെട്ടിയിട്ട് ഉടമക്ക് നൽകി മാതൃകയായിരിക്കയാണ് മലമ്പുഴ ഗ്രാമ പഞ്ചായത്തിനു മുമ്പിൽ ചായക്കട നടത്തുന്നമുരുകൻ.
Advertisment
കഴിഞ്ഞ ദിവസം രാവിലെ രണ്ടു കുതിരകൾ അലഞ്ഞുതിരിഞ്ഞുനടക്കുന്നത് മുരുകന്റെശ്രദ്ധയിൽപ്പെട്ടു. കുതിരകൾക്കു മുമ്പിൽ പേടിച്ചു നിൽക്കുന്ന സിമിറ്റ് നേഴ്സിങ്ങ് സ്കൂളിലെ കുട്ടികളെ കണ്ടപ്പോഴാണ് മുരുകൻ കുതിരകളെ അനുനയിപ്പിച്ച് അടുത്തുള്ള ടാർ മിക്സിങ്ങ് യന്ത്രത്തിൽ കെട്ടിയിട്ടത്.
തുടർന്ന് ഓട്ടോക്കാരോടും മലമ്പുഴയിലെ ലോക്കൽ ചാനലായ നാട്ടുവിശേഷങ്ങൾ റിപ്പോർട്ടറോടും വിവരം അറിയിച്ചു. ചാനലിൽ വാർത്തയായതോടെ ഉടമയെത്തി കുതിരകളെ കൊണ്ടുപോയി.
ആണ്ടിമഠത്തെ ഫാമിലെ താണ് കുതിരകൾ. കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ കയറു പൊട്ടിച്ച് പോയതാണെന്നും. കണ്ടെത്താൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്നും ഫാം ഉടമ സജീഷ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us