സമ്മാന പദ്ധതികളിലൂടെ വ്യാപാര അഭിവൃദ്ധി കൈവരിക്കണം: മന്ത്രി പി. പ്രസാദ്

സമ്മാന പദ്ധതികളിലൂടെ വ്യാപാര അഭിവൃദ്ധി കൈവരിക്കണം: മന്ത്രി പി. പ്രസാദ്

New Update
p prasad samman

ആലപ്പുഴ: വ്യാപാര മേഖലയിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കുന്ന തരത്തിൽ സമ്മാനങ്ങൾ നൽകി വ്യാപാരം ചെയ്ത് വ്യാപാര അഭിവൃദ്ധി കൈവരിക്കണമെന്ന് മന്ത്രി പി. പ്രസാദ് ആവശ്യപ്പെട്ടു. ഓൾ കേരള ഗോൾഡ് ആന്‍റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ഓണം സ്വർണോത്സവ് പദ്ധതിയുടെ ജില്ലാതല കൂപ്പൺ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

Advertisment

ജില്ലാ പ്രസിഡൻ്റ് നസീർ പുന്നക്കൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് റോയി പാലത്ര, ജില്ലാ സെക്രട്ടറിമാരായ എബി തോമസ്, കെ.നാസർ, ഡി.പി.മധു,  എം.പി.ഗുരു ദയാൽ, ജീലാനി മുസ്തഫ, വിഷ്ണു സാഗർ എന്നിവർ പ്രസംഗിച്ചു.

p prasad
Advertisment