പുതിയടത്ത് പൈലി മെമ്മോറിയല്‍ ആര്‍ണപാടം കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

New Update
PILI MWMORIAL WATER PROJECT

കുറുപ്പന്തറ: മാഞ്ഞൂര്‍ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി നിര്‍മാണം പൂര്‍ത്തികരിച്ച പുതിയടത്ത് പൈലി മെമ്മോറിയല്‍ ആര്‍ണപാടം കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു.

Advertisment


പതിനൊന്നാം വാര്‍ഡിലാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. ജില്ലാ പഞ്ചായത്ത് മെമ്പര്‍ നിര്‍മലാ ജിമ്മി ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ അഞ്ച് ലക്ഷവും ജില്ലാ പഞ്ചായത്ത് വക12 ലക്ഷം രൂപയും  പഞ്ചായത്തിന്റെ 22 ലക്ഷം രൂപയും ഉപയോഗിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.

പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പദ്ധതി നിര്‍വഹണത്തിനായി സ്ഥലവും കുളവും നല്‍കിയ വി.പി. ജോസ് പുതിയിടത്ത്, ജോജി ജോസഫ് കണ്ണച്ചാംപറമ്പില്‍ എന്നവരെ വൈസ് പ്രസിഡന്റ് ബിജു കൊണ്ടൂക്കാലാ ആദരിച്ചു.

യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ സാലിമോള്‍ ജോസഫ്, മെമ്പര്‍മാരായ  പ്രത്യുഷ സുര, ആന്‍സി സിബി, മഞ്ചു അനില്‍, മിനി സാബു, ആനിയമ്മ ജോസഫ്, എല്‍സമ്മ, പദ്ധതിയുടെ സൊസൈറ്റി സെക്രട്ടറി പി.എന്‍. കേശവന്‍, പ്രസിഡന്റ് സിറില്‍ ജേക്കബ്, പഞ്ചായത്ത് സെക്രട്ടറി പി.എച്ച്. ഷീജാ ബീവി എന്നിവര്‍ പ്രസംഗിച്ചു

Advertisment